കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കാലാവസ്ഥാ നടപടിയെക്കുറിച്ച് പ്രശംസിച്ച് യുഎന്‍; മോദി സര്‍ക്കാര്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനം

  • By S Swetha
Google Oneindia Malayalam News

ജനീവ: കാലാവസ്ഥാ നടപടികളിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യാരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. പുനരുപയോഗ ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് നേതൃത്വത്തെ അനുസ്മരിക്കുകയും ലോക സംഘടനയ്ക്ക് ഇന്ത്യ നല്‍കിയ 193 സോളാര്‍ പാനലുകള്‍ വളരെ ഉപയോഗപ്രദമാണെന്നും പറഞ്ഞു.

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണിയെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വന്‍ നിക്ഷേപമുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോഴും മികച്ച കല്‍ക്കരി ശേഖരമുണ്ട്. കൂടാതെ ക്ലീന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പദ്ധതികള്‍ മോദി അവതരിപ്പിച്ചതായും അദ്ദേഹം കാലാവസ്ഥാ നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നതായും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന ഉന്നതതല കാലാവസ്ഥാ പ്രവര്‍ത്തന ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രത്യേക ഉച്ചഭക്ഷണ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

antonio-guterres-600

യുഎന്‍ ജനറല്‍ അസംബ്ലി ചേംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍, മാര്‍ഷല്‍ ദ്വീപുകളുടെ പ്രസിഡന്റ് ഹില്‍ഡ ഹെയ്ന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കല്‍ എന്നിവരോടൊപ്പം മോദിയും പങ്കെടുക്കും. ഉച്ചകോടിയില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്. യുഎന്നില്‍ പരിസ്ഥിതി സുസ്ഥിരതയും കാലാവസ്ഥാ പ്രവര്‍ത്തന ശ്രമങ്ങളും ത്വരിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും സോളാര്‍ പാര്‍ക്കിലെ ഇന്ത്യന്‍ സഹകരണം അതിന് വളരെ ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു വലിയ കല്‍ക്കരി ഉല്‍പാദകനാണ്. പക്ഷേ പുനരുപയോഗ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് രാജ്യം അതിശയകരമായ ശ്രമം നടത്തുന്നുണ്ടെന്നും അതും അടിവരയിട്ട് പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള അവരുടെ ശ്രമങ്ങളില്‍ ആണവോർജം ഒരു പ്രധാന ഉപകരണമാണെന്നും യുഎന്‍ ആ രാജ്യങ്ങളുടെ ഈ ഓപ്ഷനെ മാനിക്കേണ്ടതുണ്ടെന്നും ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

English summary
UN apreciates India's action on climate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X