കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ കുരുന്നുകളോടുള്ള ക്രൂരത; സൗദി സഖ്യം യുഎന്‍ കരിമ്പട്ടികയില്‍!

യമന്‍ കുരുന്നുകളോടുള്ള ക്രൂരത; സൗദി സഖ്യം യുഎന്‍ കരിമ്പട്ടികയില്‍!

  • By Desk
Google Oneindia Malayalam News

സന്‍ആ: യമനില്‍ ഹൂതി സൈന്യവുമായി നടത്തുന്ന ഏറ്റുമുട്ടലിനിടെ കുട്ടികളോട് കാണിച്ച ക്രൂരതകളുടെ പേരില്‍ സൗദി സൈനിക സഖ്യത്തെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരവധി കുട്ടികളുടെ മരണത്തിനും പരുക്കിനും കാരണക്കാരായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

2016ല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ക്കുമേല്‍ നടത്തിയ 38 വ്യോമാക്രമണങ്ങളില്‍ 683 കുട്ടികള്‍ കൊല്ലപ്പെടുകയോ അംഗവൈകല്യത്തിന് ഇരകളാവുകയോ ചെയ്തതായി യു.എന്‍ കണ്ടെത്തി. യമനില്‍ പോരാടുന്ന ശിയാ വിഭാഗമായ ഹൂത്തികളെയും ഇതേ കാരണത്തിന് യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. നാണക്കേടിന്റെ പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന കരിമ്പട്ടിക യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രക്ഷാ സമിതിക്ക് കൈമാറി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക എന്നതു മാത്രമല്ല കരിമ്പട്ടികയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എന്‍ തലവന്‍ പറഞ്ഞു. അതോടൊപ്പം കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവാനിപ്പിക്കുന്നതിന് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിക്രമങ്ങള്‍ക്കിരയായവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തര മാര്‍ഗങ്ങള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു.

un

കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും സൗദി ഇടം പിടിച്ചിരുന്നുവെങ്കിലും അവസാന നിമിഷമുണ്ടായ ചില ഇടപെടലുകള്‍ കാരണം അതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. യു.എന്നിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് സൗദി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം സൗദി നിഷേധിച്ചിരുന്നു.
യമനിലെ സാധാരണ പൗരന്‍മാര്‍ ഇന്നനുഭവിക്കുന്ന ദുരന്തപൂര്‍ണമായ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമാണെന്ന് യു.എന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. യമനിലെ ആറു ലക്ഷം പേര്‍ക്ക് കോളറ ബാധിക്കുകയും 2000ത്തിലേറെ പേര്‍ ഇതുമൂലം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

സൗദി സഖ്യം യമനില്‍ നടത്തിയ വ്യോമാക്രമണങ്ങളാണ് നൂറുകണക്കിന് കുട്ടികളടക്കമുള്ള നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുകയുണ്ടായി. ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്കു നേരെ സൗദി സഖ്യം തുടരുന്ന ഉപരോധം കാരണം 73 ലക്ഷത്തിലേറെ യമനികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്.
2016 ജൂലൈക്കും 2017 ആഗസ്തിനുമിടയില്‍ സൗദി വ്യോമാക്രമണങ്ങളില്‍ 933 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 1423 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു മാത്രമല്ല, സംസ്‌കാരച്ചടങ്ങിനു നേരെ പോലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സിവിലിയന്‍മാരെ ഒഴിവാക്കാനുള്ള യാതൊരു മുന്‍കരുതലുകളും സൗദി സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

English summary
The United Nations has added a Saudi-led military coalition to a blacklist of child rights violators for causing the deaths and injuries of hundreds of children in war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X