Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലസ്തീനിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന യുഎന്‍ പ്രമേയം: കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഇസ്രായേല്‍

ജനീവ: ഫലസ്തീനിന് അധിക അവകാശങ്ങൾ നൽകാനുള്ള യു എന്നിലെ വോട്ടെടുപ്പിൽ ശക്തമായ രീതിയില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍. പൊതുസഭയിൽ യു എന്‍ ചാർട്ടറിൻ്റെ പകർപ്പ് കീറിക്കളഞ്ഞുകൊണ്ടായിരുന്നു ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാന്റെ പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ഉടമ്പടിയായ ചാർട്ടറിൻ്റെ പകർപ്പ് നശിപ്പിക്കാൻ എർദാൻ ഒരു മിനിയേച്ചർ ഷ്രെഡർ ഉപയോഗിക്കുന്നതിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു.

'നിരീക്ഷക' പദവിയുള്ള ഫലസ്തീനിനെ പൂർണ അംഗമാക്കാൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിലായിരുന്നു യു എൻ ജനറൽ അസംബ്ലിയില്‍ വോട്ടെടുപ്പ് നടന്നത്. 143 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ഇതിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 25 രാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

un-israel

യു എൻ സംവിധാനത്തിൻ്റെ ഉദ്ദേശ്യങ്ങൾ, ഭരണ ഘടന, മൊത്തത്തിലുള്ള ചട്ടക്കൂട് എന്നിവ സ്ഥാപിക്കുന്ന രേഖയോടുള്ള ജനറൽ അസംബ്ലിയുടെ അവഗണനയെ എടുത്ത്കാട്ടാനാണ് താന്‍ ഇത്തരത്തില്‍ പ്രവർത്തിക്കുന്നതെന്നും എർദാൻ പറഞ്ഞു. "നിങ്ങൾ യുഎൻ ചാർട്ടർ നിങ്ങളുടെ സ്വന്തം കൈകൊണ്ട് കീറുകയാണ്.. ലജ്ജിക്കുന്നു." പോഡിയത്തിലെ ഷ്രെഡറിൽ ചാർട്ടർ സ്ഥാപിക്കുന്നതിനിടയിൽ എർദാന്‍ വിളിച്ച് പറഞ്ഞു.

"നമ്മുടെ കാലത്തെ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ഒരു ഫലസ്തീൻ ഭീകര രാഷ്ട്രം സ്ഥാപിക്കാൻ യു എൻ അംഗങ്ങൾ ആഗ്രഹിക്കുന്നു. ഫലസ്തീനെ യുഎൻ അംഗമായി അംഗീകരിക്കുന്നത് ഒരു രാജ്യത്തിന്റെ അവകാശങ്ങൾ ഇതിനകം തന്നെ ഭീകരർ ഭാഗികമായി നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തിന് നൽകുമെന്നും അതോടൊപ്പം കുട്ടികളെ കൊലപ്പെടുത്തുന്ന ഹമാസ് ബലാത്സംഗികളുടെ ശക്തിയായി മാറുമെന്നും" അദ്ദേഹം പറഞ്ഞു.

അതേസമയം, യു എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ വോട്ടെടുപ്പിനെ ചരിത്രപരവും സുപ്രധാനവുമാണെന്നായിരുന്നു വിശേഷിപ്പിച്ചത്. അതിനിടെ തെക്കൻ നഗരമായ റഫയിൽ വലിയ തോതിലുള്ള അധിനിവേശം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമാണ് റഫയെന്നാണ് ഇസ്രായേൽ പറയുന്നത്.

2023 ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - ഗാസ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 34500-ലധികമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരെ അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+