കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി ഏറ്റുമുട്ടല്‍; ആശങ്ക അറിയിച്ച് യുഎന്‍ മേധാവി, ഇരുവിഭാഗവും പിന്‍മാറണം

  • By Desk
Google Oneindia Malayalam News

യുണൈറ്റഡ് നാഷന്‍സ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. ഇരുവിഭാഗവും സമാധാനം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെക്രട്ടറി ജനറലിന് വേണ്ടി അദ്ദേഹത്തിന്റെ അസോഷ്യേറ്റ് വക്താവ് എറി കനികോയാണ് പ്രതികരിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയപ്പോള്‍ മറുപടി പറയുകയായിരുന്നു കനികോ.

A

ഒരു കേണലും രണ്ട് സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് 17 സൈനികര്‍ കൂടി കൊല്ലപ്പെട്ട കാര്യം സൈന്യം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ചൈനീസ് ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. അതേസമയം, എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈനീസ് സൈന്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നുഅന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു

Recommended Video

cmsvideo
ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam

ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. താപനില വളരെ കുറവുള്ള സ്ഥലമാണിത്. അതേസമയം, ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം നിലവില്‍ പിന്‍മാറിയെന്നാണ് സൈന്യം അറിയിക്കുന്നത്. ഇന്ത്യന്‍ സൈനികരും പിന്‍മാറി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം അവരുടെ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് സൈനികര്‍ക്കാണ് ചൈനീസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓജ എന്നിവരാണ് വീരമൃത്യു വരിച്ചത്. ബാക്കി കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നുവിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നു

English summary
UN Chief Expresses Concern over India-China Clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X