കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണം: യുഎന്‍ അപലപിച്ചു

  • By Desk
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ക്കെതിരേയും പള്ളികളും കച്ചവട സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള അവരുടെ സ്ഥാപനങ്ങള്‍ക്കെതിരേയും ബുദ്ധ മതാനുയായികള്‍ നടത്തിയ ആക്രമണത്തെ യു.എന്‍ അപലപിച്ചു. അതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ ഹാജരാക്കണമെന്ന് രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ജെഫ്രി ഫെല്‍ട്മാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കിരയായ മുസ്ലിം വിഭാഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭ സീറ്റ്; പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടുമാത്രമേ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സാധിക്കുകയുള്ളൂ. നിഷ്പക്ഷമായ നിയമപാലനും നീതിനിര്‍വഹണവും ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളുണ്ടായ കാണ്ടി ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് യു.എന്‍ ദൂതന്റെ സന്ദര്‍ശനം. ജനങ്ങളെ അക്രമണത്തിന് പ്രേരിപ്പിച്ച നേതാവെന്ന് കരുതുന്ന അമിത് വീരസിംഹയെയും മറ്റു നൂറിലേറെ പേരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

buddist

കഴിഞ്ഞയാഴ്ച്ച കാണ്ടിയില്‍ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മുസ്ലിം മതവിശ്വാസികള്‍ക്കെതിരേ വ്യാപകമായ അക്രമം നടക്കുകയും പള്ളികള്‍, കടകള്‍, വീടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിക്കുകയുമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സാന്നിധ്യത്തില്‍ അക്രമസംഭവങ്ങള്‍ താല്‍ക്കാലികമായി ശമിച്ചിട്ടുണ്ടെങ്കിലും എപ്പോഴും ഇത് ആവര്‍ത്തിക്കാമെന്ന ഭൂതിയിലാണ് മുസ്ലിംകളെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗം സമിതിയെ നിയോഗിക്കുമെന്ന് പ്രസിഡന്റ് മൈത്രിപ്പാല സിരിസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
English summary
The United Nations on Sunday condemned a string of anti-Muslim attacks in Sri Lanka including the burning of mosques and businesses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X