കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് സാധിക്കും; ഇന്ത്യയുടെ സഹായം തേടി ഐക്യരാഷ്ട്രസഭ; ഈ പ്രശ്‌നമൊന്ന് പരിഹരിച്ചു തരണം

  • By Desk
Google Oneindia Malayalam News

ജനീവ: ലോകരാജ്യങ്ങളുടെ വേദിയാണ് ഐക്യരാഷ്ട്രസഭ. ലോകത്തെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുകയും സമാധാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് യുഎന്നിന്റെ പല ലക്ഷ്യങ്ങളിലൊന്നാണ്. ഐക്യരാഷ്ട്രസഭ പ്രതിനിധികളെ അയച്ച് സമാധാന ശ്രമങ്ങള്‍ നടത്താറുണ്ട്. അതേസമയം, ചില രാജ്യങ്ങളെ ഉപയോഗിച്ച് സമാധാനത്തിന് കളമൊരുക്കാന്‍ ആവശ്യപ്പെടാറുമുണ്ട്.

ഇവിടെ അത്തരമൊരു ആവശ്യം ഇന്ത്യയുടെ മുന്നില്‍ വയ്ക്കാന്‍ ഒരുങ്ങുകയാണ് ഐക്യരാഷ്ട്രസഭ. 70 വര്‍ഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യയിലെ പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം തേടുകയാണ് യുഎന്‍. ഇന്ത്യയ്ക്ക് അതിന് സാധിക്കുമെന്നും യുഎന്‍ കരുതുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

തര്‍ക്കം പരിഹരിക്കണം

തര്‍ക്കം പരിഹരിക്കണം

പലസ്തീന്‍ കാര്യങ്ങള്‍ക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി സംഘം ഇന്ത്യയിലുണ്ട്. വിദേശകാര്യ മന്ത്രിയുമായും ഇന്ത്യയിലെ പ്രമുഖരായ നയതന്ത്രജ്ഞരുമായും ചര്‍ച്ച നടത്തുകയാണ് അവരുടെ ലക്ഷ്യം. പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം പരിഹരിക്കാന്‍ ഇവര്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ പഴയ നയം

ഇന്ത്യയുടെ പഴയ നയം

സ്വാതന്ത്ര്യാനന്തര ഇന്ത്യ ചേരിചേരാ നയമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇസ്രായേലുമായി അടുപ്പമുണ്ടായിരുന്നില്ല. പലസ്തീനുമായിട്ടായിരുന്നു അടുപ്പം. പലസ്തീന്‍ ഭൂമിയില്‍ ജൂത മതസ്ഥരെ കുടിയിരുത്തി അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമുള്‍പ്പെടെയുള്ള വന്‍കിട ശക്തികള്‍ തന്ത്രം മെനഞ്ഞത് 1940കളിലാണ്.

ഇന്ത്യ ഇസ്രായേല്‍ പക്ഷത്തേക്ക്

ഇന്ത്യ ഇസ്രായേല്‍ പക്ഷത്തേക്ക്

മുതലാളിത്ത രാജ്യങ്ങളുമായി അകലം പാലിച്ചിരുന്ന ഇന്ത്യ പലസ്തീനൊപ്പം നിലകൊണ്ടു. ഇസ്രായേലിനെ അകറ്റി നിര്‍ത്തി. എന്നാല്‍ 1991കള്‍ക്ക് ശേഷം ഇന്ത്യയുടെ നിലപാടില്‍ മാറ്റം വന്നു. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യ നയത്തില്‍ പ്രകടമായ മാറ്റം വരുത്തി.

ഇന്നത്തെ ഇന്ത്യ

ഇന്നത്തെ ഇന്ത്യ

ഇന്ത്യന്‍ രാഷ്ട്രപതി, വിദേശ കാര്യ മന്ത്രി എന്നിവരെല്ലാം ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദിയും ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഇന്ന് ഇന്ത്യയുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ഇസ്രായേല്‍.

രണ്ടു രാജ്യങ്ങളുമായി ബന്ധം

രണ്ടു രാജ്യങ്ങളുമായി ബന്ധം

ഇസ്രായേലുമായി അടുത്തുവെങ്കിലും പലസ്തീനുമായി ഇന്ത്യ പിണങ്ങിയിട്ടില്ല. രണ്ട് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ചുരുക്കം. ഈ സാഹചര്യം മനസിലാക്കിയാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം പരിഹരിക്കാന്‍ യുഎന്‍ ഇന്ത്യയുടെ സഹായം തേടുന്നത്.

ദ്വിരാഷ്ട്ര പരിഹാരം

ദ്വിരാഷ്ട്ര പരിഹാരം

ദ്വിരാഷ്ട്ര പരിഹാരമാണ് പശ്ചിമേഷ്യയില്‍ വേണ്ടതെന്ന് പ്രമുഖ രാജ്യങ്ങളെല്ലാം പറയുന്നു. ഇന്ത്യയ്ക്കും ഇതേ നിലപാടാണുള്ളത്. ഇസ്രായേല്‍, പലസ്തീന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ സ്ഥാപിക്കുക. പരസ്പരം സഹവര്‍ത്തിത്തതോടെ നിലകൊള്ളുക. ഇതാണ്് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം.

എങ്കിലും തര്‍ക്കം

എങ്കിലും തര്‍ക്കം

അതേസമയം, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി രാജ്യം രൂപീകരിക്കാനാണ് പലസ്തീന്‍കാര്‍ ആലോചിക്കുന്നത്. ജറുസലേം തലസ്ഥാനമായി രാജ്യം വേണമെന്ന് ഇസ്രായേലും അവകാശപ്പെടുന്നു. ജറുസലേം ഇസ്രായേലിന്റെ ഭാഗമാക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു.

ബിജെപിയുടെ ഗൂഢനീക്കം പാളി; വെളിപ്പെടുത്തി എംഎല്‍എ, കമല്‍നാഥ് ദില്ലിക്ക്, 4 പേര്‍ ബെംഗളൂരുവില്‍ബിജെപിയുടെ ഗൂഢനീക്കം പാളി; വെളിപ്പെടുത്തി എംഎല്‍എ, കമല്‍നാഥ് ദില്ലിക്ക്, 4 പേര്‍ ബെംഗളൂരുവില്‍

English summary
UN delegation on Palestine to seek India's support on peaceful solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X