• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിറിയയുടെ കണ്ണീർ തോരുന്നില്ല; മുസ്‌ലീങ്ങൾ കാണണം ഇറാന്‍റെ യഥാർത്ഥ മുഖം

  • By Desk

സിറിയയിലെ പിഞ്ചുകുഞ്ഞുങ്ങളിൽ നിന്നൊഴുകുന്ന ചോരപ്പുഴ നിലയ്ക്കുന്നില്ല. അത്യുഗ്രൻ മാരക ശേഷിയുള്ള ആയുധങ്ങളുമായി റഷ്യയും സിറിയൻ ഭരണകൂടവും വിമതർക്കെതിരെയെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നത് പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരുടേതാണ്. സിറിയയിൽ റഷ്യ നടത്തുന്ന സൈനിക ഇടപെടലിനെതിരെ ലോകരാഷ്ട്ര നേതാക്കൾ മൗനം പാലിക്കുമ്പോഴും മനുഷ്യസ്നേഹികളായ സാധാരണക്കാ‌രുടെ പ്രതിഷേധമാണ് ഏക പ്രതീക്ഷ. എന്നാൽ ഇതൊന്നും റഷ്യയോ, സിറിയൻ ഭരണകൂടമോ ഗൗനിക്കുന്നില്ലെന്നാണ് ഇപ്പോഴും സിറിയയിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ തെളിയിക്കുന്നത്. ജീവന് വേണ്ടി ആശുപത്രിയിൽ മല്ലിടുന്നവർക്ക് മുകളിൽ പോലും ബോംബുകൾ വർഷിക്കുപ്പെടുന്നു. ഒരുജനതയെ ഒന്നാകെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്ന കൊടുംക്രൂരതയ്ക്കാണ് സിറിയ സാക്ഷ്യം വഹിക്കുന്നത്.

എട്ടുവർഷമായി ഈ ദുരന്തത്തിന്

എട്ടുവർഷമായി ഈ ദുരന്തത്തിന്

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറൂന്നൂറിലധികം പേരാണ് സിറിയൻ നഗരത്തിൽ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളാണ്. എട്ടുവർഷം മുമ്പ് തുടങ്ങിയ യുദ്ധക്കെടുതികൾക്ക് ഇപ്പോഴും സിറിയയിൽ യാതൊരു കുറവുമില്ല.

ജീവിക്കാനുള്ള അവകാശം

ജീവിക്കാനുള്ള അവകാശം

മുല്ലപ്പൂ വിപ്ലവം അറേബ്യൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ വീണുപോയ സിറിയൻ ഭരണകൂടത്തിന് ശേഷം ഉയർത്തെഴുന്നേറ്റ ഐഎസ് ഭീകരതയും ഇതിനെ നേരിടാൻ വിവിധ രാഷ്ട്രങ്ങൾ സിറിയയിൽ നടത്തുന്ന ഇടപെടലുകളും ഇല്ലാതാക്കിയത് ഒരുജനതയുടെ ജീവിക്കാനുള്ള അവകാശമാണ്.

ഗൂത ജനനിബിഡം

ഗൂത ജനനിബിഡം

ഇപ്പോൾ യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഗൂത നഗരം ജനനിബിഡ പ്രദേശമാണ്. ഇവിടെയാണ് യാതൊരു നിയന്ത്രണങ്ങളുമുല്ലാതെ വൻമാരക ശേഷിയുള്ള ബോംബുകൾ റഷ്യൻ ഭരണകൂടം പതിക്കുന്നത്. 2013ൽ സിറിയൻ ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തെ തുടർന്ന് ആയിരങ്ങൾ കൊല്ലപ്പെട്ട നഗരം കൂടിയാണിത്. ഇതിന്റെ കെടുതികൾ ഇപ്പോഴും തുടരുകയാണ്.

ഭൂപടത്തില്‍ നിന്ന് ഇല്ലാതാകും

ഭൂപടത്തില്‍ നിന്ന് ഇല്ലാതാകും

ഇനിയൊരു രാസായുധ പ്രയോഗം ഈ നഗരത്തെ ഭൂപ്പടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കും. തൊട്ടടുത്ത നഗരങ്ങളെല്ലാം തരിപ്പടമാക്കിയിരിക്കെ ഗൂതയെയും ഇല്ലാതാക്കാൻ ഇനി അധിക സമയമില്ല.

ഭയം

ഭയം

നിലവിൽ ഈജിപ്തും ജോർഡാനും ഇസ്രായേലിന്റെ ചൊൽപ്പടിയ്ക്ക് നിൽക്കുന്ന രാഷ്ട്രങ്ങളാണെങ്കിലും എപ്പോൾ വേണമെങ്കിലും തിരിഞ്ഞേക്കാമെന്ന ഭയം ഇസ്രായേലിനുണ്ട്. ഇതിനെ മറികടക്കാൻ സിറിയയിൽ സൈനിക അപ്രമാധിത്യം ലഭിക്കണം.

റഷ്യയുടെ ആവശ്യം

റഷ്യയുടെ ആവശ്യം

സിറിയയിലെ അസദ് ഭരണകൂടം നിലനിൽക്കേണ്ടത് റഷ്യയുടെ ആവശ്യം കൂടിയായതിനാൽ അസദ് ഭരണകൂടത്തിന് വേണ്ടി വിമതർക്കെതിരെ യുദ്ധം തുടങ്ങിയിരിക്കുകയാണ് റഷ്യ. ഇതിന് പുറമെ ഒരുവശത്ത് ഇസ്രായേലും ആക്രമണം ശക്തമാക്കുന്നു. വിമതർക്ക് നേരെയുള്ള യുദ്ധം അതിരുകടന്ന് സാധാരണക്കാർക്കെതിരെയായിട്ടുണ്ട്.

വംശീയ ഉന്‍മൂലനം

വംശീയ ഉന്‍മൂലനം

നിലവിൽ യുദ്ധം നടക്കുന്ന ഗൂത സുന്നി വിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ആക്രമണം നടത്തി വംശീയ ഉന്മൂലനം നടത്താനാണ് ഷിയ രാഷ്ട്രമായ ഇറാൻ ശ്രമിക്കുന്നത്. ഇതിന് കണ്ണിൽചോരയില്ലാതെ കുട്ടികളെ അടക്കം കൊന്നുതള്ളുകയാണ് എല്ലാവരും കൂടി.

യുദ്ധകുറ്റവാളിയാണ് രാഷ്ട്ര നേതാവ്

യുദ്ധകുറ്റവാളിയാണ് രാഷ്ട്ര നേതാവ്

റഷ്യയ്ക്ക് സിറിയയിലുള്ള താത്പര്യവും അപ്രമാദിത്യവും നിലനിർത്താനുള്ള ഭരണാധികാരിയാണ് സഅദ്. എന്നും ചൊൽപ്പടിക്ക് നിന്നോളുമെന്ന ധാരണയിൽ യുദ്ധകുറ്റവാളിയായ സഅദിന് ആയുധങ്ങളും സൈനികരേയും നൽകിയ സഹായിക്കുകയാണ് റഷ്യ. രാസായുധ പ്രയോഗമടക്കം ചെയ്യാൻ സഹായകമേകി.

ഇങ്ങനെയെങ്കിൽ എന്തിന്

ഇങ്ങനെയെങ്കിൽ എന്തിന്

രാവിലെ അഞ്ചുമണിക്കൂ‌ർ വെടിനിർത്തൽ. വൈകിട്ട് ഘോര യുദ്ധം. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിന്റെ ഫലം ഇതാണ്. വെടിനിർത്തലിന് റഷ്യയെ നിലയ്ക്ക് നിർത്താൻപോയിട്ട് ഒന്നിനും കഴിയാതെ നോക്കിനിൽക്കുകയാണ് ഐക്യരാഷ്ട്ര സഭ.

പ്രസ്താവനയിലൊതുങ്ങി

പ്രസ്താവനയിലൊതുങ്ങി

വെടനിർത്തണമെന്ന ആവശ്യം വെറുമൊരു പ്രസ്താവനയിലൊതുങ്ങി. അതിനെ പുച്ഛത്തോടെ തന്നെ റഷ്യൻ ഭരണകൂടം തള്ളികളഞ്ഞിട്ടും പിന്നെ ഒരുനടപടിയുമുണ്ടായില്ല. രക്ഷാദൗത്യത്തിന് നേതൃത്വമേകേണ്ട യു.എന്നിന് ഇതൊന്നു ചെയ്യാനുമാകുന്നില്ല. ആംബുലൻസ് സംവിധാനം പോലും ഒരുക്കാൻ കഴിഞ്ഞിട്ടില്ല. വേദന കടിച്ചമർത്താനുള്ള മരുന്ന് പോലും ആശുപത്രികളിൽ എത്തിക്കാനായില്ല. മരണത്തോട് മല്ലിടുന്നവർക്ക് ഓക്സിജൻ പോലുമില്ല.

English summary
un helpless syria civilians continue die
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more