• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികുടെ പലായനം യുഎന്‍ റിപ്പോര്‍ട്ടില്‍; എതിര്‍ത്ത് ഇന്ത്യ

ദില്ലി: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിലുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പലായനം പരാമാര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ റിപ്പോര്‍ട്ട്. അടിമത്തത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടിലാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനം പരമാര്‍ശിക്കപ്പെട്ടത്. 100 ദശലക്ഷത്തിലകം തൊഴിലാളികള്‍ ആഭ്യന്തര കുടിയേറ്റത്തിന്‍റെ ഭാഗമായെന്നും സാബത്തിക പ്രതിസന്ധിക്ക് പറുമെ പൊലീസിന്‍റെ ക്രൂരതയ്ക്കും അവര്‍ ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?

എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാതെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടെന്നായിരുന്നു ഇന്ത്യയുടെ മറുപടി. 'ഒരു ആഗോള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഒരു രാജ്യത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട പരാമർശങ്ങൾ റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ വസ്തുതാപരവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ നടത്തുന്നതിനായി ബന്ധപ്പെട്ട രാജ്യാവുമായി മുൻ‌കൂട്ടി ചര്‍ച്ചകളും ആലോചനകളും നടത്തിവേണമായിരുന്നു ഇത് ചെയ്യാന്‍'-യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

"ഇന്ത്യയിൽ, കോവിഡ് -19 നടപടികൾ 100 ദശലക്ഷത്തിലധികം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ പലായനത്തിന് നിർബന്ധിതരാക്കി, അവരില്‍ പലരും ന്യൂനപക്ഷങ്ങളുടെയും ചില ജാതികളുടെയും ഭാഗമാണ്. സാമ്പത്തിക നഷ്‌ടത്തിനും കടബാധ്യതയ്ക്കും വിധേയരാകുന്നതിനു പുറമേ, പലരും പോലീസിന്റെ ക്രൂരതയ്ക്ക് വിധേയരാകുകയും ചെയ്തു'- എന്നായിരുന്നു തോമയ ഒബൊകാറ്റ എന്ന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഇന്ത്യക്കെതിരായ ഭാഗം.

ജോലി ആഴ്ചയിൽ 2 ദിവസം, വീട്ടിൽ പണം ആവശ്യമില്ലെന്ന് പറയും; അൽ-ഖ്വയ്ദ ഭീകരനെ കുറിച്ച് വെളിപ്പെടുത്തൽ

cmsvideo
  Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

  'ന്യൂനപക്ഷ വിഭാഗങ്ങൾ, തദ്ദേശവാസികൾ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ഇരയായ ആളുകൾ' എന്നീ ഉപ തലക്കെട്ടുകളിലായാണ് നിരീക്ഷണം നടത്തിയത്. യൂറോപ്പിലെ റോമാ സമുദായങ്ങൾ, നേപ്പാളിലെ ദലിതർ തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വിവേചനവും അക്രമവും ചില രാജ്യങ്ങൾ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.സെപ്റ്റംബർ 14 ന് ജനീവയിൽ ആരംഭിച്ച യുഎൻ‌എച്ച്‌ആർ‌സിയുടെ 45-ാമത് സെഷൻ ഒക്ടോബർ 6 നാണ് സമാപിക്കുക.

  ' പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും ' ; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി

  റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്

  രാജ്യത്ത് 53 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍ ..! 24 മണിക്കൂറില്‍ 93,337 രോഗികൾ, ആകെ മരണം 85,000 കടന്നു

  English summary
  UN Human Rights Council report mentions migration of workers in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X