ഐക്യരാഷ്ട്രസഭ കടത്തില്‍ മുങ്ങി; അഭ്യര്‍ഥനയുമായി സെക്രട്ടറി ജനറല്‍, അനാവശ്യ യാത്ര വേണ്ട
യുനൈറ്റഡ് നാഷന്‍സ്: ലോകരാഷ്ട്രങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയ്ക്ക് സാമ്പത്തിക പ്രതിസന്ധി. കടത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ജീവനക്കാര്‍ അവശ്യം വേണ്ട യാത്രകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ഐക്യരാഷ്ട്രസഭ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

സപ്തംബറില്‍ 23 കോടി രൂപ കമ്മിയാണെന്നും ഒക്ടോബര്‍ മുതല്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ജീവനക്കാരെ അറിയിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള 37000 ജീവനക്കാര്‍ക്ക് സെക്രട്ടറി ജനറലിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ അവസാനത്തോടെ പണം തീരെ ഇല്ലാതാകുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. അംഗരാജ്യങ്ങള്‍ നല്കാനുള്ളതില് 70 ശതമാനം മാത്രമാണ് നല്‍കിയതെന്നും ബാക്കി തുക എത്രയും വേഗം നല്‍കണമെന്നും സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചു.
ഇനിയും പണം ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. ഓരോ വര്‍ഷവും അംഗരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടിയുള്ള വിഹിതം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ 70 ശതമാനമാണ് നല്‍കിയത്. ഇതാണ് പ്രതിസന്ധിക്ക് കാരണം.
സമ്മേളനങ്ങളും യോഗങ്ങളും നീട്ടിവയ്ക്കാന്‍ സെക്രട്ടറി ജനറല്‍ നിര്‍ദേശിച്ചു. സര്‍വീസുകള്‍ കുറയ്ക്കാനും തീരുമാനിച്ചു. ഔദ്യോഗിക യാത്രകള്‍ പരമാവധി ചെലവ് ചുരുക്കി വേണം നടത്താനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം നല്കുന്ന വിഹിതം കൂട്ടണമെന്ന് ഈ വര്‍ഷം ഗുട്ടറസ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളുകയാണ് ചെയ്തത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications