കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്രസഭ കടത്തില്‍ മുങ്ങി; അഭ്യര്‍ഥനയുമായി സെക്രട്ടറി ജനറല്‍, അനാവശ്യ യാത്ര വേണ്ട

Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: ലോകരാഷ്ട്രങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയ്ക്ക് സാമ്പത്തിക പ്രതിസന്ധി. കടത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ജീവനക്കാര്‍ അവശ്യം വേണ്ട യാത്രകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ഐക്യരാഷ്ട്രസഭ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

Nica

സപ്തംബറില്‍ 23 കോടി രൂപ കമ്മിയാണെന്നും ഒക്ടോബര്‍ മുതല്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ജീവനക്കാരെ അറിയിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള 37000 ജീവനക്കാര്‍ക്ക് സെക്രട്ടറി ജനറലിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സോണിയ ടച്ച്; വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്, മധ്യപ്രദേശിലെ നീക്കം മഹാരാഷ്ട്രയിലുംസോണിയ ടച്ച്; വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്, മധ്യപ്രദേശിലെ നീക്കം മഹാരാഷ്ട്രയിലും

ഒക്ടോബര്‍ അവസാനത്തോടെ പണം തീരെ ഇല്ലാതാകുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. അംഗരാജ്യങ്ങള്‍ നല്‍കാനുള്ളതില്‍ 70 ശതമാനം മാത്രമാണ് നല്‍കിയതെന്നും ബാക്കി തുക എത്രയും വേഗം നല്‍കണമെന്നും സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചു.

ഇനിയും പണം ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. ഓരോ വര്‍ഷവും അംഗരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടിയുള്ള വിഹിതം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ 70 ശതമാനമാണ് നല്‍കിയത്. ഇതാണ് പ്രതിസന്ധിക്ക് കാരണം.

സമ്മേളനങ്ങളും യോഗങ്ങളും നീട്ടിവയ്ക്കാന്‍ സെക്രട്ടറി ജനറല്‍ നിര്‍ദേശിച്ചു. സര്‍വീസുകള്‍ കുറയ്ക്കാനും തീരുമാനിച്ചു. ഔദ്യോഗിക യാത്രകള്‍ പരമാവധി ചെലവ് ചുരുക്കി വേണം നടത്താനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം നല്‍കുന്ന വിഹിതം കൂട്ടണമെന്ന് ഈ വര്‍ഷം ഗുട്ടറസ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളുകയാണ് ചെയ്തത്.

English summary
UN may run out of money by end of month: Antonio Guterres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X