• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഐക്യരാഷ്ട്രസഭ പാകിസ്താനെ ഭയക്കുന്നു!! കുല്‍ഭൂഷണ്‍ വിഷയത്തില്‍ മൗനം, വിലയിരുത്താനില്ലെന്നും യുഎന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നു. കേസിന്റെ നടപടികള്‍ ഐക്യരാഷ്ട്രസഭ തീര്‍പ്പ് കല്‍പ്പിക്കാനുള്ള സ്ഥിതിയല്ലെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ഡുജാറികിനെ ഉദ്ധരിച്ച് പാക് പത്രം ഡോണാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സമാധാനപരമായ മാര്‍ഗ്ഗം കണ്ടെത്തണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ജനറല്‍ സെക്രട്ടറിയുടെ വക്താവിനെ ഉദ്ധരിച്ച് ഡോണ്‍ ചൂണ്ടിക്കാണിക്കുന്നു.

ഐക്യരാഷ്ട്രസഭ കയ്യൊഴിയുന്നു

ഐക്യരാഷ്ട്രസഭ കയ്യൊഴിയുന്നു

മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന് മേല്‍ ഭീകരവാദക്കുറ്റം ചുമത്തി വധിയ്ക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിന് നിശബ്ദമായ പിന്തുണ നല്‍കുന്നതാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ നടത്തിയിട്ടുള്ള പ്രതികരണം. പാകിസ്താന്‍ സൈനിക കോടതിയുടെ വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് യുഎന്നിന്റെ വിശദീകരണം.

 ഇന്ത്യയുടെ മുന്നറിയിപ്പിന് വിലയില്ല

ഇന്ത്യയുടെ മുന്നറിയിപ്പിന് വിലയില്ല

കുല്‍ഭൂഷണെ തൂക്കിലേറ്റുന്നതിനെതിരെ പാകിസ്താന് ഇന്ത്യ നല്‍കിയ മുന്നറിയിപ്പുകളൊന്നും വകവെയ്ക്കാതിരുന്ന പാകിസ്താന്‍ തങ്ങളുടെ നീക്കം നിയമാനുസൃതമാണെന്നും ഏതുവിധേനയും ശിക്ഷ നടപ്പാക്കുമെന്നും വ്യക്തമാക്കി. പാകിസ്താന്റെ നീക്കത്തെ ഇന്ത്യന്‍ പാര്‍ലെമന്റും അപലപിച്ചിരുന്നു. യാദവിന് നീതി ഉറപ്പാക്കുന്നതിന് എന്തുമാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 ബലൂച് നേതാക്കള്‍ അപലപിച്ചു

ബലൂച് നേതാക്കള്‍ അപലപിച്ചു

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ നീക്കത്തില്‍ ബലൂച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചു. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പിലാക്കുക വഴി പാകിസ്താന്‍ കുറ്റകൃത്യം ചെയ്യുകയാണെന്നും ബലൂച് നേതാക്കള്‍ ആരോപിയ്ക്കുന്നു.

പിടിയിലായത് ബലൂചിസ്താനില്‍ നിന്ന്

പിടിയിലായത് ബലൂചിസ്താനില്‍ നിന്ന്

മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ 2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്നാണ് പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്.

46കാരനായ യാദവിന് പാകിസ്താനിലെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലാണ് ഭീകരവാദക്കുറ്റം ചുമത്തിയിട്ടുള്ള കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചിട്ടുള്ളത്. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

താക്കീത് വിലപ്പോയില്ല

താക്കീത് വിലപ്പോയില്ല

സ്വരാജിന്റെ താക്കീത് കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഉഭയകക്ഷി ബന്ധ്ത്തില്‍ വിള്ളലുണ്ടാവുമെന്ന് വിദേശകാര്യടമന്ത്രി സുഷമാ സ്വരാജ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിയമപരമായ എല്ലാ നടപടികളും പിന്‍തുടര്‍ന്ന ശേഷമാണ് ശിക്ഷ നടപ്പാക്കുന്നതെന്ന വാദമാണ് പാകിസ്താന്‍ മുന്നോട്ടുവച്ചത്.

അറസ്റ്റും പ്രഹസനം

അറസ്റ്റും പ്രഹസനം

കുല്‍ഭൂഷണെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചുവെന്നാരോപിച്ച് പാക് അധോലോക നായകനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ഉസൈര്‍ ബലോചാണ് സൈന്യത്തിന്റെ സൈന്യത്തിന്റെ പിടിയിലുള്ളത്. കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ ഇടപെടല്‍ ആരംഭിച്ചതോടെയാണ് പാക് സൈന്യത്തിന്റെ പുതിയ നാടകം

English summary
Amid spiralling Indo-Pak tensions over the death sentence handed down by Pakistan to Indian national Kulbhushan Jadhav, the UN on Thursday underlined the need for the two countries to engage in dialogue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more