കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാൻമറിൽ ആയുധ ഉപരോധത്തിന് പ്രമേയം പാസാക്കി യുഎൻ; വോട്ടെടുപ്പിൽ വിട്ടുനിന്ന് ഇന്ത്യ

Google Oneindia Malayalam News

ന്യൂയോർക്ക്; മ്യാൻമാരിൽ ആയുധ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള യുഎൻ പൊതുസഭ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. കരട് പ്രമേയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനും ചില രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.

TN Tirumuthy

മ്യാൻമർ സൈന്യത്തിനെതിരെ ആഗോളതലത്തിൽ വ്യാപകമായ എതിർപ്പ് ഉയരുകയും രാജ്യത്തിന്റെ ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്. 2020 നവംബർ 8 ലെ പൊതുതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുക, അടിയന്തരാവസ്ഥ അവസാനിപ്പിക്കുക, മ്യാൻമറിലെ ജനങ്ങളുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കുക, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ആരംഭിക്കുന്നത് ഉൾപ്പെടെ മ്യാൻമറിന്റെ സുസ്ഥിരമായ ജനാധിപത്യ പരിവർത്തനത്തെ അനുവദിക്കുക, സായുധ സേന ഉൾപ്പെടെയുള്ള എല്ലാ ദേശീയ സ്ഥാപനങ്ങളെയും ജനാധിപത്യ ഭരണകൂടത്തിന്റെ കീഴിലാക്കുക എന്നീ കാര്യങ്ങളാണ് പ്രമേയത്തിൽ പറയുന്നത്.

193 അംഗരാജ്യങ്ങളിൽ 119 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. അയൽ രാജ്യങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് യുഎൻ പൊതുസഭയിൽ തിടുക്കത്തിൽ പ്രമേയം അവതരിപ്പിച്ചതെന്ന് ഐക്യരാഷ്ടസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു.ഇത് സഹായകരമല്ലെന്ന് മാത്രമല്ല, മ്യാൻമറിലെ നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ആസിയാൻ ശ്രമങ്ങൾക്ക് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും തിരുമൂർത്തി പ്രതികരിച്ചു.സമാധാനപരമായ പരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹം പരിശ്രമിക്കുമ്പോൾ അയൽരാജ്യങ്ങളുടെ കൂടി നിലപാടുകൾ തേടിക്കൊണ്ടുള്ള ക്രിയാത്മക സമീപനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; കർണാടക മുതൽ ഒഡീഷ വരെ മഴ കനക്കുംരാജ്യത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; കർണാടക മുതൽ ഒഡീഷ വരെ മഴ കനക്കും

Recommended Video

cmsvideo
AIIMS warns of impending third wave

അകത്തോ പുറത്തോ ഉള്ളത് മമ്പറം ദിവാകരനോ അതോ കെ സുധാകരനോ? ചരിത്രം ഓര്‍മിപ്പിച്ച് ദിവാകരന്‍... അടുത്തത്?അകത്തോ പുറത്തോ ഉള്ളത് മമ്പറം ദിവാകരനോ അതോ കെ സുധാകരനോ? ചരിത്രം ഓര്‍മിപ്പിച്ച് ദിവാകരന്‍... അടുത്തത്?

English summary
UN passes resolution on Myanmar; India abstains from voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X