കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്ന് വിട്ടുനല്‍കി, ഇന്ത്യയ്ക്ക് സല്യൂട്ടെന്ന് യുഎന്‍, ഇനി വേണ്ടത്, ഗുട്ടെറസ് പറയുന്നു!!

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: മലേറിയ മരുന്ന് വിവിധ രാജ്യങ്ങള്‍ക്കായി വിട്ട് നല്‍കിയ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. പരസ്പരം സഹായിക്കുന്ന രാജ്യങ്ങളെ ഈ അവസരത്തില്‍ സല്യൂട്ട് ചെയ്യുന്നതായി യുഎന്‍ സെക്രട്ടരി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു. ഇന്ത്യ നേരത്തെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ അത് ന്യൂയോര്‍ക്കിലെ 1500ലധികം രോഗികളില്‍ പരീക്ഷിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ ഗെയിം ചേഞ്ചറെന്നാണ് വിശേഷിപ്പിച്ചത്. നിലവില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലേറിയ മരുന്നിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്.

1

കൊറോണയ്‌ക്കെതിരെ പോരാട്ടത്തില്‍ ആഗോള രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. ഇതിലൂടെ പരസ്പര സഹായം ഉറപ്പിക്കാന്‍ സാധിക്കും. അത്തരം സഹായങ്ങള്‍ ചെയ്യുന്നവരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നുവെന്ന് ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്ക് പറഞ്ഞു. 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മലേറിയ മരുന്ന് നല്‍കിയത്. അമേരിക്ക, മൗറീഷ്യസ്, സെയ്‌ഷെല്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഈ മരുന്ന് നേരത്തെ ലഭിച്ചവരാണ്. സമീപ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളിലേക്കും ഇന്ത്യ മലേറിയ മരുന്ന് നല്‍കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കുന്നുണ്ട്.

്അതേസമയം പുതിയൊരു മുന്നറിയിപ്പ് കൂടി യുഎന്‍ നല്‍കുന്നുണ്ട്. കൊറോണവൈറസിന്റെ ആഘാതം കുട്ടികളില്‍ അതിശക്തമായിരിക്കുമെന്ന് യുഎന്‍ പറയുന്നു. കുട്ടികള്‍ക്ക് രോഗബാധ ഏല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹികപരമായും സാമ്പത്തികപരമായും വലിയ ആഘാതങ്ങളാണ് ഇവര്‍ നേരിടുക. ലക്ഷകണക്കിന് കുട്ടികള്‍ ദുരിതം നേരിടേണ്ടി വരുമെന്നും യുഎന്‍ വ്യക്തമാക്കി. വിവിധ പ്രായത്തിലുള്ള കുട്ടികളില്‍ ഇത് പ്രകടമാണ്. എല്ലാ രാജ്യങ്ങളിലും അവര്‍ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ദരിദ്ര രാജ്യങ്ങളിലുള്ള കുട്ടികള്‍ സാധാരണ രീതിയിലുള്ളതിനേക്കാള്‍ കൂടുതലായി പ്രതിസന്ധിയെ നേരിടേണ്ടി വരും.

ചേരികളില്‍ താമസിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, അനാഥ ക്യാമ്പിലുള്ളവര്‍, പ്രശ്‌നബാധിത മേഖലകളിലെ കുട്ടികള്‍, തടങ്കല്‍ കേന്ദ്രങ്ങളിലുള്ള കുട്ടികള്‍, ഭിന്നലിംഗക്കാരായ കുട്ടികള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിരൂക്ഷമാകും. ലോകത്തുള്ള പല കുട്ടികളുടെ ജീവിതം അവതാളത്തിലാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പറഞ്ഞു. ലോകത്ത് എല്ലായിടത്തുമുള്ള കുടുംബങ്ങളും, നേതാക്കളും എല്ലാ അര്‍ത്ഥത്തിലും കുട്ടികളെ സഹായിക്കണമെന്ന് യുഎന്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം പല കുടുംബങ്ങളും പട്ടിണിയിലാണ്. ദരിദ്ര കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. ഇത് വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുകയെന്നും ഗുട്ടെറസ് പറഞ്ഞു.

English summary
un praises india for helping others and releasing maleria drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X