കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 അവസാനിക്കുന്നത് 5 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചൂടേറിയ കാലാവസ്ഥയോടെയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ന്യൂയോര്‍ക്കിൽ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്നറിയിപ്പുമായി യുഎന്‍ സയന്‍സ് അഡൈ്വസറി കമ്മിറ്റി. ശരാശരി ആഗോള താപനില മുന്‍പത്തേതിനേക്കാള്‍ 1.1 ഡിഗ്രിസെല്‍ഷ്യസും, ചൂട് 2011-2015 കാലഘട്ടത്തേക്കാള്‍ 0.2 ഡിഗ്രി സെല്‍ഷ്യസും കൂടുതലാണെന്ന് യുഎൻ സയന്‍സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ മുന്‍നിര ആഗോള ഗവേഷണ സംഘടനകളുടെ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിവരമാണിത്. 2015-2019 കാലയളവില്‍ ശരാശരി ആഗോള താപനില ഏറ്റവും ചൂടേറിയതായിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുഎസ് ബന്ധം കൂടുതല്‍ ശക്തമായി; നിക്കി ഹാലെമോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുഎസ് ബന്ധം കൂടുതല്‍ ശക്തമായി; നിക്കി ഹാലെ


1997-2006ല്‍ പ്രതിവര്‍ഷം 3.04 മില്ലിമീറ്റര്‍ ആയിരുന്ന ആഗോള ശരാശരി സമുദ്രനിരപ്പ് 2007-2016ല്‍ 4 മില്ലീമീറ്ററായി ഉയര്‍ന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുകയും നിരവധി പുതിയ ദേശീയ താപനില റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 2015-2019 കാലഘട്ടത്തിലേത് ഏറ്റവും മാരകമായ ഹീറ്റ്വേവ്‌സ് ആയിരുന്നു. ഉഷ്ണതരംഗങ്ങള്‍ നേരിടുന്നവരുടെ എണ്ണം 2000-2016ല്‍ ഏകദേശം 125 ദശലക്ഷം വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 1986 നും 2008 നും ഇടയിലുള്ള കാലയളവിനെ അപേക്ഷിച്ച് വ്യക്തിഗത ഹീറ്റ് വേവ് ഇവന്റുകളുടെ ശരാശരി ദൈര്‍ഘ്യം 0.37 ദിവസം കൂടുതലാണ്. മനുഷ്യന്റെ പ്രവൃത്തികളാണ് അങ്ങേയറ്റത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും 28 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

climatechange-

അന്തരീക്ഷത്തിന് മുകളിലെ അതിവേഗം നീങ്ങുന്ന കാറ്റിലുണ്ടായ വ്യതിയാനം 2018, 2019 വര്‍ഷങ്ങളില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലുണ്ടായ റെക്കോര്‍ഡ് തകര്‍ക്കുന്ന ഉഷ്ണതരംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാത്രമല്ല ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണെങ്കിലും തുടര്‍ച്ചയായ മഴ ജെറ്റ്-സ്ട്രീം പാറ്റേണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനില അവരുടെ സമ്പദ്വ്യവസ്ഥയെ ഏറ്റവും മോശമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം രാജ്യങ്ങളില്‍ താപനിലയിലെ 1 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന പോലും വളര്‍ച്ച 1.2 ശതമാനമായി കുറയ്ക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയെ ഉദ്ധരിച്ച് പറയുന്നു.

English summary
UN report says 2019 will be hotest year in last five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X