കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ കൂട്ടക്കൊല: മ്യാന്‍മറിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തണമെന്ന് യുഎന്‍

  • By Desk
Google Oneindia Malayalam News

ജെനീവ: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ സൈന്യം നടത്തിയ കൂട്ടക്കൊലയുടെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ മ്യാന്‍മര്‍ ഭരണകൂടത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് യു.എന്‍ മനുഷ്യാവകാശ തലവന്‍ ആവശ്യപ്പെട്ടു. റോഹിംഗ്യകള്‍ക്കെതിരേ നടന്നത് വംശീയ ഉന്‍മൂലനത്തിന്റെ കോപ്പിബുക്ക് മാതൃകയാണെന്ന് പറഞ്ഞ പ്രിന്‍സ് സെയ്ദ് ബിന്‍ റഅദ് അല്‍ ഹുസൈന്‍, അന്താരാഷ്ട്ര നിരീക്ഷകരെ റഖിനെ സ്റ്റേറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. റോഹിംഗ്യകള്‍ക്കിതെരേ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വാദമെങ്കില്‍ അവര്‍ തങ്ങളെ റഖിനെ സ്‌റ്റേറ്റ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കട്ടെയെന്ന് ജെനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെല്ലുവിളിച്ചു.

അവിടെ വംശഹത്യയെന്ന് വിശേഷിപ്പിക്കാവുന്ന അതിക്രമങ്ങള്‍ നടന്നുവെന്ന് ഞങ്ങള്‍ക്ക് ശക്തമായ സംശയമുണ്ട്. പക്ഷെ, കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷണം നടത്തി ഉറപ്പിക്കാനാവൂ. അതുകൊണ്ടാണ് വിഷയം അന്താരാഷ്ട്ര കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ വംശഹത്യ നടന്നിട്ടില്ലെന്ന മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തവാംഗ് തുന്നിന്റെ പ്രസ്താവനയുടെ പിന്നാലെയാണ് അല്‍ ഹുസൈന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അത് വംശഹത്യയായിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും ആട്ടിയോടിക്കപ്പെടുമായിരുന്നുവെന്നും വംശഹത്യയാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ അതിന് തെളിവ് ഹാജരാക്കണമെന്നും സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞിരുന്നു.

 rohingyakilling

കഴിഞ്ഞ ആഗസ്തില്‍ ശക്തിപ്രാപിച്ച സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. പുരുഷന്‍മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് റോഹിംഗ്യക്കാര്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഒടുവില്‍ ലഭിച്ച സാറ്റലൈറ്റ് ഭൂപടം അനുസരിച്ച് 360ലേറെ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂട്ടക്കൊലയുടെയും തീവെപ്പിന്റെയും തെളിവുകള്‍ നശിപ്പിക്കുന്നതിന് സൈന്യം പ്രദേശമാകെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
The UN human rights chief has called for all atrocities committed against Myanmar\'s Rohingya to be referred to the International Criminal Court (ICC) for prosecution,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X