കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾക്ക് സമാധാനപരമായി പ്രകടനം നടത്താൻ അനുമതിയുണ്ട്: അധികാരികൾ അനുവദിക്കണമെന്ന് യുഎൻ

Google Oneindia Malayalam News

യുഎൻ: ദില്ലിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. ജനങ്ങൾക്ക് സമാധാനപരമായി പ്രകടനം നടത്താൻ അനുമതിയുണ്ടെന്നും അധികാരികൾ അവരെ അതിന് അനുവദിക്കണമെന്നുമാണ് ഐക്യരാഷ്ട്ര സഭ വക്താവ് അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. എന്നാൽ കർഷക പ്രതിഷേധക്കുറിച്ചുള്ള ലോകനേതാക്കളുടെ പ്രതികരണത്തെ അറിവില്ലായ്മയും അനാവശ്യവുമാണെന്നാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

കാർഷിക നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം, പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ, ചർച്ച തുടരുന്നുകാർഷിക നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം, പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ, ചർച്ച തുടരുന്നു

സമാധാനപരമായ പ്രകടനം

സമാധാനപരമായ പ്രകടനം

ഇന്ത്യയുടെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം, ഈ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് പറഞ്ഞത് സമാധാനപരമായി പ്രകടനം നടത്താൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നതാണ്, അതിന് അധികാരികൾ അവരെ അനുവദിക്കേണ്ടതുണ്ടെന്നാണ് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിക്ക് വെള്ളിയാഴ്ച വ്യക്തമാക്കി.
ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 അനാവശ്യ പരാമർശങ്ങൾ

അനാവശ്യ പരാമർശങ്ങൾ

ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ വിവരമില്ലായ്മ വ്യക്തമാക്കുന്ന ചില അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു. അത്തരം അഭിപ്രായങ്ങൾ അനാവശ്യമാണ്, പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്. എന്നാണ് കർഷ പ്രതിഷേധത്തിൽ ലോക നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരണമറിയിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൊവ്വാഴ്ച പറഞ്ഞു. രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര ചർച്ചകൾ തെറ്റായി ചിത്രീകരിക്കാതിരിക്കുന്നത് നല്ലതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 ട്രുഡോയുടെ പ്രതിഷേധം

ട്രുഡോയുടെ പ്രതിഷേധം

കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ദില്ലിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് വിളിച്ചുവരുത്തിയത്. അതേ സമയം ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എതിർപ്പ് രേഖപ്പെടുത്തി

എതിർപ്പ് രേഖപ്പെടുത്തി


ജസ്റ്റിൻ ട്രൂഡോയുടെ അടുത്ത കാലത്തുള്ള പരാമർശങ്ങളെയും മറ്റ് പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായ പ്രകടനത്തോടുമുള്ള എതിർപ്പും കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. കർഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡയെന്നുമായിരുന്നു ട്രൂഡോയുടെ പരാർമശം.

 ഭീഷണി മുഴക്കി

ഭീഷണി മുഴക്കി


ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ നേതാക്കളുടെ അഭിപ്രായങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടലാണെന്നും ഇന്ത്യൻ വിദേശകാര്യവക്താവ് വ്യക്തമാക്കിയിരുന്നു. അത്തരം പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
United Nation's response over Farmers' Protest in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X