കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരുടെ പട്ടിക പരിഷ്കരിച്ച് ഐക്യരാഷ്ട്രസഭ: 139 പേര്‍ പാക് പൗരന്മാര്‍! ദാവൂദ് ഇബ്രാഹിമും!

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തില്‍ ഭീകരരുടെ പട്ടിക പരിഷ്കരിച്ച് ഐക്യരാഷ്ട്രസഭ. ആഗോള ഭീകരുരെ പട്ടികയില്‍ പേരുള്ള 139 പേര്‍ പാകിസ്താനികളാണ്. ഇവരില്‍ പലരും പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. പാക് ദിനപത്രമായ ദി ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതോ പാക് ഭീകര സംഘടനകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരാണ് ഐക്യരാഷ്ട്രസഭയുടെ പട്ടികയില്‍‌ ഉള്‍പ്പെട്ട 139 പേര്‍. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

ഹാഫിസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി മിലി മുസ്ലിം ലീഗിനെ യുഎസ് വിദേശഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. ഹാഫിസ് സയീദ് തലവനായ പാര്‍ട്ടിയെ വിദേശഭീകര സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 ദാവൂദും ഭീകരരുടെ പട്ടികയില്‍

ദാവൂദും ഭീകരരുടെ പട്ടികയില്‍


മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനിലേയ്ക്ക് കടന്ന ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാതെ പാകിസ്താനില്‍ കഴിയുന്ന ദാവൂദിന് പാക് പാസ്പോര്‍ട്ടും കറാച്ചിയിലെ നൂറാബാദില്‍ സ്വന്തമായി ഒരു ബംഗ്ലാവും ഉണ്ടെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ്, ഹാജി യഹ്യ മുജാഹിദ്, അബ്ദുള്‍ സലാം, സഫര്‍ ഇഖ്ബാല്‍ എന്നിവരും ഐക്യരാഷ്ട്ര പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മൂന്നുപേരും ഇന്റര്‍പോളിന്റെ കുറ്റവാളികളുടെ പട്ടികയിലുള്ളവരാണ്.

 പാക് ഭീകരരെ കുടുക്കി!!

പാക് ഭീകരരെ കുടുക്കി!!


പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതോ പാകിസ്താനുമായി ബന്ധം പുലര്‍ത്തുന്നതോ ആയ ഭീകരസംഘടനകളാണ് പട്ടികയിലുള്ളത്. അല്‍ റഷീദ് ട്രസ്റ്റ്, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍, ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്താന്‍, വഫ ഹുമാനിറ്റേറിയന്‍ സംഘടന, ജയ്ഷെ മുഹമ്മദ്, റാബിത ട്രസ്റ്റ്, ഉമ്മാ തമീര്‍ ഇ നാവു, അഫ്ഗാനിസ്താന്‍ സപ്പോര്‍ട്ട് കമ്മറ്റി, റിവൈവല്‍ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റി, ലഷ്കര്‍ ഇ ജാങ് വി, അല്‍ ഹര്‍മൈന്‍ ഫൗണ്ടേഷന്‍, ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമി, തെഹരീക് ഇ താലിബാന്‍ പാകിസ്താന്‍, ജമാഅത്തുല്‍ അഹ്രാര്‍, ഖതിബ ഇമാം അല്‍ ബുഖാരി എന്നീ സംഘടനകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.

 സവാഹിരിയും ഭീകരരും

സവാഹിരിയും ഭീകരരും


ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മന്‍സൂരിയന്‍, പാസ്ബാന്‍ ഇ കശ്മീര്‍, പാസ്ബാന്‍ ഇ അഹ് ലേ ഹാദിത്ത്, ജമാഅത്ത് ഉദ് ദവ,ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍, എന്നീ സംഘടനകളും ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അല്‍ഖ്വയ്ദയുടെ അയ്മന്‍ അല്‍ സവാഹിരിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സവാഹിരി എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് യുഎന്‍ ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താന്‍- അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലാണ് സവാഹിരി ഒളിവില്‍ കഴിയുന്നതെന്ന് പാക് ദിനപത്രം ഡോണും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമന്‍ പൗരനായ റെസ്മി മുഹമ്മദ് ബിന്‍ അല്‍ ഷേഖും യുഎന്നിന്റെ പട്ടികയിലുണ്ട്. കറാച്ചിയില്‍ നിന്ന് അറസ്റ്റിലായ ഇയാളെ പിന്നീട് അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.

 ഭീകര സംഘടനയെന്ന് ട്രംപ്

ഭീകര സംഘടനയെന്ന് ട്രംപ്

ഹാഫിസ് സയീദ് സ്ഥാപകനായ മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിലാണ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ മിലി മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളെയും ട്രംപ് വിദേശഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക് ഭീകരനെതിരെ അമേരിക്ക സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്തെത്തിയിരുന്നു. മിലി മുസ്ലിം ലീഗിനെ വിദേശഭീകര സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യം നടപടി സ്വീകരിക്കാത്തതില്‍ ഇന്ത്യ നേരത്തെ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ണായക നീക്കം.

<strong>രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകരസംഘടന പാകിസ്താനെ തള്ളി ട്രംപ്, ഹാഫിസ് സയീദിന് കിട്ടിയത് ഇരുട്ടടി!!</strong>രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകരസംഘടന പാകിസ്താനെ തള്ളി ട്രംപ്, ഹാഫിസ് സയീദിന് കിട്ടിയത് ഇരുട്ടടി!!

English summary
The United Nations Security Council's (UNSC) updated list of people it has designated 'terrorists' features as many as 139 Pakistanis, many from the Lashkar-e-Toiba (LeT) and the Jaish-e-Mohammed (JeM), reported Dawn newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X