കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

34 രാജ്യങ്ങളിലെ ജനങ്ങള്‍ കൊടുംപട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  • By Neethu
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 34 രാജ്യങ്ങളിലെ ജനങ്ങള്‍ പട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ 80 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളാണ്. യുദ്ധം, വരള്‍ച്ച, വെള്ളപ്പൊക്കം എന്നീ പ്രശ്‌നങ്ങളാണ് പട്ടിണിയ്ക്ക് കാരണമെന്ന് പറയുന്നത്.

ഇറാഖ്, സിറിയ, യമന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ ഉണ്ടാകുന്ന യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കുന്നു. ഈ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ അയ്യല്‍ രാജ്യങ്ങളെയും പട്ടിണിയിലാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വന്തം രാജ്യത്ത് നിലനില്‍പ്പില്ലാതെ വരുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരും പട്ടിണിയിലാണ് കഴിയുന്നത്.

23-poor-children

എല്‍ നിനോ പ്രതിഭാസം ഭക്ഷ്യോതാപാദനത്തെ കാര്യമായി തന്നെ ബാധിച്ചു. എല്‍ നിനോ പ്രതിഭാസം മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ 1.5 മില്ല്യണ്‍ ആളുകളാണ് ദുരിതമനുഭവിച്ചത്. ഇക്കൂട്ടര്‍ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയാണ് ജീവിക്കുന്നത്. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് 2016 ഭക്ഷ്യോത്പാദനവും ഗണ്യമായതോതില്‍ കുറയും എന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വരള്‍ച്ച ദാരിദ്ര്യത്തെ ഇനിയും വര്‍ധിപ്പിക്കും.

2015 ല്‍ നോര്‍ത്ത് കൊറിയയില്‍ സംഭവിച്ച വെള്ളപ്പൊക്കം മൊറാക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ ഉത്പാദനത്തെയും കുറച്ചു.അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സുഡാന്‍, സൗത്ത് സുഡാന്‍, കെനിയ, മാലി എന്നിങ്ങനെ നിരവധി രാജ്യങ്ങളാണ് പട്ടിണിയില്‍ കഴിയുന്നത്.

English summary
Thirty-four countries nearly 80 per cent of them in Africa don't have enough food for their people because of conflicts, drought and flooding, according to a UN report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X