പണമുള്ള രാജ്യത്ത് വാക്‌സിന്‍ അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍ തുടങ്ങിയെങ്കിലും വലിയ ആശങ്കകള്‍ മുന്നിലുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയെ ഗുട്ടെറസ്. ആഗോള തലത്തില്‍ മരണ നിരക്ക് ഹൃദയഭേദകമാണെനനും, അത് രണ്ട് മില്യണിലെത്തിയെന്നും ഗുട്ടെറസ് പറഞ്ഞു. കൊവിഡിനെതിരെയുള്ള ലോകത്തിന്റെ ഐക്യദാര്‍ഢ്യം പരാജയപ്പെടുകയാണെന്നും, ആ വാസ്തവമാണ് അതിലേറെ വേദനിപ്പിക്കുന്നതെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് ഗുട്ടെറസ് ഇത്തരമൊരു കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ന് നമുക്ക് വാക്‌സിന്റെ ഒരു അഭാവം കാണാന്‍ സാധിക്കുന്നു. ലോകത്ത് എല്ലായിടത്തും അത് ലഭിക്കുന്നില്ല. പണമുള്ള വികസിത രാഷ്ട്രങ്ങളില്‍ വാക്‌സിന്‍ അതിവേഗം എത്തുന്നുണ്ട്. എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ ഒന്ന് പോലും എത്തിയിട്ടില്ലെന്നും ഗുട്ടെറസ് പറഞ്ഞു. ശാസ്ത്രം വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിച്ചു. അക്കാര്യം ഞാന്‍ ഉറപ്പ് നല്‍കാം. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യം പരാജയപ്പെടുകയാണ്. ഏറ്റവും വലിയ പ്രതിസന്ധി അതാണ്. ചില രാഷ്ട്രങ്ങള്‍ ഈ സമയത്ത് വളരെ മോശം തീരുമാനങ്ങളാണ് എടുക്കുന്നത്. വാക്‌സിന് വേണ്ടി അവര്‍ മറ്റ് ഡീലുകളാണ് നടത്തുന്നത്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഡോസുകള്‍ അവര്‍ ശേഖരിച്ച് വെക്കുകയാണ്.
എല്ലാ സര്‍ക്കാരുകളും അവരുടെ ജനങ്ങളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റതുണ്ട്. എന്നാല്‍ വാക്‌സിനാഷണലിസം അഥവാ വാക്‌സിനെ ചൊല്ലിയുള്ള ദേശീയത സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും ഗുട്ടെറസ് ഫറഞ്ഞു. ആഗോള രാജ്യങ്ങള്‍ വൈറസിന്റെ പിടിയില്‍ നിന്ന് മോചിതരാവുന്നത് അത് വൈകിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം പല രാഷ്ട്രങ്ങളിലും വാക്‌സിന്‍ ദേശീയതയുടെ ഭാഗമായി കാണുന്നുണ്ട്. ജനങ്ങളെ രക്ഷിക്കാനായി ഇത് കൊണ്ടുവരുമെന്ന രാഷ്ട്രീയം കാരണം പലരും കൂടുതല്‍ ഡോസുകള്‍ ശേഖരിച്ച് വെക്കുന്നതിനെയാണ് ഗുട്ടെറസ് വിമര്‍ശിച്ചത്.
ഒരു സമയത്ത് ഒരു രാജ്യം എന്ന രീതിയില്‍ കൊവിഡിനെ കീഴടക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഫ്രണ്ട്‌ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കണം. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും, വൈറസ് കടുത്ത അപകടസാധ്യതയുണ്ടാക്കുന്ന മേഖലയ്ക്കും അതേസമയം തന്നെ വാക്‌സിനേഷന്‍ നല്‍കണമെന്നും ഗുട്ടെറസ് പറഞ്ഞു. യുഎസ് ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കാന്‍ ബോസ്‌കിറും വാക്‌സിനേഷനെ കുറിച്ച് സംസാരിച്ചു. താനും ഗുട്ടെറസും ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കും. അടുത്തയാഴ്ച്ച ഗുട്ടെറസ് വാക്‌സിനേഷന് വിധേയനാകും. ബോസ്‌കിറിന് ഫെബ്രുവരി രണ്ടിനാണ് വാക്‌സിനേഷന്‍. 65 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ന്യൂയോര്‍ക്കില്‍ നിര്‍ബന്ധമാണ്. അതാണ് ഇവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ കാരണം.