ഇന്ത്യയുടെ പ്രതികാരം: വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
ഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രണം വലിയ രീതിയിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യ-പാക് സംഘർഷം നിയന്ത്രണാതീതമാകാൻ സാധ്യതയുള്ള ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്നും സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്ന് കഴിഞ്ഞ ദിവസവും അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ദക്ഷിണേഷ്യൻ അയൽക്കാർ തമ്മിലുള്ള സംഘർഷം സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്രം പ്രോത്സാഹിപ്പിക്കാനും ഇരുരാജ്യങ്ങളും ശ്രമിക്കണം. സൈനിക നീക്കത്തിലൂടെയുള്ള നീക്കം ഒരു പരിഹാരം അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരില്‍ ഇന്ത്യ സേനകള്‍ നടത്തിയ ദൗത്യത്തിലൂടെ പാകിസ്ഥാനിലും പാക്-നിയന്ത്രിത കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന (PoK) ഒൻപത് ഭീകര കേന്ദ്രങ്ങൾ മിസൈല്‍ ആക്രമണത്തിലൂടെ തകർത്തു. മുസഫറാബാദ്, മുരിദ്കെ, കോട്‌ലി എന്നിവിടങ്ങളിലെ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകളാണ് തകർത്തത്. ആക്രമണം "കൃത്യവും നിയന്ത്രിതവും" ആയിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആർമി, നേവി, എയർ ഫോഴ്സ് എന്നിവയുടെ സംയുക്ത ദൗത്യം. പാക് സൈനിക കേന്ദ്രങ്ങൾ ഒഴിവാക്കി, ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിടുകയായിരുന്നു. പഹൽഗാം ആക്രമണത്തിൽ,25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനുമായരുന്നു കൊല്ലപ്പെട്ടത്. ആക്രമത്തില്‍ പാകിസ്ഥാന് ബന്ധമുണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ തിരിച്ചടിയില്‍ 8 പേർ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണം. 35 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ട് പേരെ കാണാതായതായും അദ്ദേഹം വ്യക്തമാക്കി.
കോട്‌ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലെയും മുസാഫറാബാദിലെ രണ്ട് സ്ഥലങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും വ്യക്തമാക്കി. 8 മരണം മാത്രമാണ് പാകിസ്ഥാന്‍ സ്ഥിരീകരിക്കുന്നതെങ്കിലും അതിലും വലിയ ആള്‍നാശമുണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications