കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഔദാര്യം': ട്രംപിനെതിരെ ഐക്യരാഷ്ട്ര സംഘന; അതിനുള്ള സമയം അല്ലിത്, നമുക്ക് ഒന്നിച്ച് നില്‍ക്കാം

Google Oneindia Malayalam News

വാഷിംങ്ടണ്‍: അന്തര്‍ ദേശീയ സമൂഹത്തെ ഞെട്ടിച്ചു കൊണ്ടാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ഉണ്ടാവുന്നത്. കോവിഡ് വെറസിന്‍റെ വ്യാപനം തടയുന്നതില്‍ ഗുരുതരമായി വീഴ്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണം ആവര്‍ത്തിച്ചു കൊണ്ടാണ് ധനസാഹയം നിര്‍ത്തുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനം ഉണ്ടാവുന്നത്.

ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. മഹാമാരി പടർന്നുപിടിച്ചപ്പോൾ യുഎസ് ഇത്രയും നാൾ നൽകിയിരുന്ന 'ഔദാര്യം' സംഘടന വേണ്ട രീതിയിൽ ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ട്രംപിനെതിരെ യുഎന്‍ രംഗത്ത് എത്തുകയും ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഉചിതമല്ല

ഉചിതമല്ല

കോറോണ വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം ഇത്തരം നടപടികള്‍ക്ക് ഉചിതമല്ലെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്. "കോവിഡ‍് വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടത്തില്‍ ഒരു സംഘടനയുടെ വരുമാനം മാര്‍ഗങ്ങള്‍ തടയാനുള്ള സമയമല്ല''-അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഒന്നിച്ചു നില്‍ക്കാം

ഒന്നിച്ചു നില്‍ക്കാം

കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള ലോകത്തിന്‍റെ ശ്രമങ്ങള്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണ്. വൈറസിനെ നിയന്ത്രിക്കാനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനും ഒന്നിച്ചു നിന്ന് പരസ്പരം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേ പേരില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരേ വലിയ വിമര്‍ശനമാണ് നേരത്തെ മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിവരുന്നത്. ലോകാരോഗ്യ സംഘടന ചൈനയോട് അടുത്ത് നില്‍ക്കുന്നെന്നായിരുന്നു ട്രംപിന്‍റെ ആരോപണം.

ചൈനീസ് കേന്ദ്രീകൃതം

ചൈനീസ് കേന്ദ്രീകൃതം

അമേരിക്കയില്‍ നിന്ന് വന്‍ തോതില്‍ പണം ലഭിച്ചിട്ടും സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലുഎച്ച്ഒ പരാജയപ്പെട്ടു. ചൈനയുടെ പക്ഷത്ത് നില്‍ക്കുന്ന സംഘടന അവര്‍ ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി

58 മില്യണ്‍ ഡോളര്‍

58 മില്യണ്‍ ഡോളര്‍

58 മില്യണ്‍ യുഎസ് ഡോളറാണ് സംഘടനയ്ക്ക് അമേരിക്ക ഒരോ വര്‍ഷവും നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. വൈറസിന്‍റെ വ്യാപനം സംബന്ധിച്ച വിവരം മറച്ച് വെക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതില്‍ സംഘടനയുടെ പങ്ക് വിലയിരുത്തുന്നല്‍ പരിശോധന നടത്തണം.

ആലോചിക്കും

ആലോചിക്കും

വിഷയത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ല. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയക്ക് പണം നല്‍കാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഇതേ പറ്റി ആലോചിക്കുന്നതേ ഉള്ളൂവെന്നായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നത്

ലോകരാജ്യങ്ങളെ ഞെട്ടിച്ച പ്രഖ്യാപനവുമായി ട്രംപ്; ഡബ്ലുഎച്ച്ഒ ചൈനീസ് കേന്ദ്രീകൃതം, ഇനി സഹായം ഇല്ലലോകരാജ്യങ്ങളെ ഞെട്ടിച്ച പ്രഖ്യാപനവുമായി ട്രംപ്; ഡബ്ലുഎച്ച്ഒ ചൈനീസ് കേന്ദ്രീകൃതം, ഇനി സഹായം ഇല്ല

 ദുരിതത്തിന് അറുതിയില്ലാതെ അമേരിക്ക; മരണം 26000 കടന്നു, ഇന്നലെ മാത്രം 2407 ദുരിതത്തിന് അറുതിയില്ലാതെ അമേരിക്ക; മരണം 26000 കടന്നു, ഇന്നലെ മാത്രം 2407

English summary
UN Secretary General 'not the time' as us suspends WHO funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X