കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൌനം വെടിഞ്ഞ് യുഎൻ: കൊറോണയെ ഭീകരർ ആയുധമാക്കിയേക്കാമെന്ന് സെക്രട്ടറി ജനറൽ: ലോകസമാധാനത്തിനും ഭീഷണി!!

Google Oneindia Malayalam News

ന്യൂയോർക്ക്: ലോകത്ത് നാശം വിതക്കുന്ന കൊറോണ വൈറസിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ആഗോള മഹാമാരിയെ ഭീകരർ ആയുധമാക്കിയേക്കാമെന്ന മുന്നറിയിപ്പുമായാണ് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുള്ളത്. കോറോണ വൈറസ് കാലത്ത് ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭ നൽകുന്ന മുന്നറിയിപ്പ്. വൈറസ് ബാധിതരുടെ സ്രവ കണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകത്തെമ്പാടും രോഗം വ്യാപിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസ് വ്യാപനം സാമൂഹിക അശാന്തിയും അക്രമവും വർധിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും ഇത് വൈറസ് ബാധയ്ക്കെതിരെ പോരാടുന്നതിനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തിയേക്കാമെന്നും ഗുട്ടറസ് ചൂണ്ടിക്കാണിക്കുന്നു.

മുംബൈയിലും ദില്ലിയിലും മലയാളികളുള്‍പ്പെടെ നഴ്‌സുമാര്‍ക്ക് കൊറോണ; ആരോഗ്യമേഖല ആശങ്കയില്‍മുംബൈയിലും ദില്ലിയിലും മലയാളികളുള്‍പ്പെടെ നഴ്‌സുമാര്‍ക്ക് കൊറോണ; ആരോഗ്യമേഖല ആശങ്കയില്‍

 ഐക്യധാർഢ്യം പ്രഖ്യാപിച്ച് രക്ഷാസമിതി

ഐക്യധാർഢ്യം പ്രഖ്യാപിച്ച് രക്ഷാസമിതി

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സംഘടിപ്പിച്ച യുഎൻ രക്ഷാ സമിതി സ്ഥിരാംഗങ്ങളുടെ വീഡിയോ കോൺഫറൻസിലാണ് അന്റോണിയോ ഗുട്ടറസിന്റെ പരാമർശം. ഡിസംബറിൽ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ലോകം മൊത്തം വ്യാപിക്കുന്നതിനിടെ ആദ്യമായാണ് ഐക്യരാഷ്ട്ര സഭ മൌനം വെടിയുന്നത്. രോഗ ബാധിത രാഷ്ട്രങ്ങൾക്കാവശ്യമായ എല്ലാത്തരം പിന്തുണയും സഹായവും ലഭ്യമാക്കാനുമുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ശ്രമങ്ങൾക്കും യുഎൻ രക്ഷാസമിതി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വീഡിയോ കോൺഫറൻസിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

വെടിനിർത്തലിന് ആഹ്വാനം

വെടിനിർത്തലിന് ആഹ്വാനം


കൊറോണ വ്യാപനത്തോടെ പ്രാദേശിക- ദേശീയ- രാജ്യാന്തര തലത്തിലുള്ള എല്ലാ സംഘർങ്ങളിലും വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ ഗുട്ടറസ് മാർച്ച് 23ന് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴുള്ളത് ആരോഗ്യ പ്രതിസന്ധിയാണെങ്കിൽപ്പോലും അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും കൊറോണ വൈറസ് ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഭീകരവാദ ഭീഷണി തുടരുന്നു

ഭീകരവാദ ഭീഷണി തുടരുന്നു


ഇന്നും ഭീകരവാദ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും എല്ലാ സർക്കാരുകളും കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തെ ഒരു അവസരമായി കണ്ട് ഭീകര സംഘടനകൾ ആക്രമണങ്ങൾക്ക് ശ്രമിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് വ്യാപനത്തിനിടെ ആഗോള തലത്തിൽ തന്നെ ഭീഷണി നിലനിൽക്കുന്നുണ്ട്. പൊതു സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടൽ, തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവ ചില രാജ്യങ്ങളിൽ കോളിളക്കങ്ങൾക്ക് വഴിയൊരുക്കാം. മനുഷ്യാവകാശപരമായ വെല്ലുവിളികളും കൊറോണ വൈറസ് വ്യാപനം ലോകത്ത് ഉണ്ടാക്കുന്നുണ്ടെന്നും അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
 ഇന്ത്യയിൽ സൈനിക- ഭീകര ഏറ്റുമുട്ടൽ

ഇന്ത്യയിൽ സൈനിക- ഭീകര ഏറ്റുമുട്ടൽ


കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലെ കെറാൻ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ലോകം മുഴുവനും കൊറോണ വൈറസുമായി പോരാടുമ്പോൾ ഇവിടെ പാകിസ്താൻ ഭീകരെ നുഴഞ്ഞുകയറ്റത്തിന് പ്രേരിപ്പിക്കുകയും സഹായങ്ങൾ ഒരുക്കിക്കൊടുക്കുകയുമാണെന്ന് 15 കോർപ്പ്സ് കമാൻഡർ ലഫ്. ജനറൽ ബിഎസ് രാജു ചൂണ്ടിക്കാണിച്ചിരുന്നു. ഈ സംഭവവും കൂടി ചേർത്ത് വായിച്ചാൽ ലോകത്ത് സമാധാനത്തിന് തന്നെ ഭീഷണിയുണ്ടെന്ന യുഎൻ സെക്രട്ടറി ജനറലിന്റെ പരാമർശത്തെ സാധൂകരിക്കാൻ സാധിക്കും.

English summary
UN Secratary warns Terrorits may use Coronavirus to strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X