Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനുഷ്യത്വത്തിന്റെ പേരില്‍ സൈന്യത്തെ തിരിച്ച് വിളിക്കൂ', പുടിനോട് അപേക്ഷിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

യുഎന്‍: യുക്രൈന് മേലുളള യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മനുഷ്യത്വത്തിന്റെ പേരില്‍ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനോട് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡണ്ട് പുടിന്‍, മനുഷ്യത്വത്തിന്റെ പേരില്‍ നിങ്ങളുടെ സൈന്യത്തെ റഷ്യയിലേക്ക് തിരികെ വിളിക്കൂ, ഗുട്ടെറസ് പറഞ്ഞു.

യുക്രൈനില്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗത്തിന് ശേഷമായിരുന്നു പുടിനോടുളള യുഎന്‍ സെക്രട്ടറി ജനറലിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന മാനിക്കാതെ റഷ്യ യുക്രൈന്‍ വളഞ്ഞ് കടുത്ത ആക്രമണം നടത്തുകയാണ്. യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ യുക്രൈനെ തകര്‍ക്കുമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ബ്രിട്ടനും അടക്കമുളള ആഗോള ശക്തികള്‍ യുക്രൈന് മേലുളള റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. യുക്രൈന് നല്‍കുന്ന പിന്തുണ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ വ്യക്തമാക്കി. യുക്രൈനിലെ സൈനിക കുരുതിക്ക് ലോകം റഷ്യയെ ഉത്തരവാദിയായി കാണുമെന്നും യാതൊരു വിധത്തിലുളള പ്രകോപനവും കൂടാതെയുളള ആക്രമണം ആണ് റഷ്യ നടത്തുന്നത് എന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യയുടെ നീക്കം ന്യായീകരിക്കിന്‍ സാധിക്കാത്തതാണ് എന്ന് പറഞ്ഞ ബൈഡന്‍ തന്റെ പ്രാര്‍ത്ഥന യുക്രൈന്‍ ജനതയ്ക്ക് ഒപ്പമുണ്ടെന്നും പറഞ്ഞു.

Recommended Video

cmsvideo
    ഉക്രൈനിൽ പാഞ്ഞെത്തി മിസൈലുകൾ..നടുങ്ങി ജനങ്ങൾ..ഭീകര ദൃശ്യങ്ങൾ

    ബ്രിട്ടനും സഖ്യകക്ഷികളും യുക്രൈന് മേലുളള റഷ്യയുടെ കടന്ന് കയറ്റത്തിന് തക്ക മറുപടി നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍ പ്രതികരിച്ചു. യുക്രൈനില്‍ നടക്കുന്നത് ഞെട്ടിച്ചുവെന്നും പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി താന്‍ സംസാരിച്ചുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈന്റെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഇല്ലാതെ ആക്രമണം നടത്തി റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡമിര്‍ പുടിന്‍ രക്തച്ചൊരിച്ചിലിന്റെയും നാശത്തിന്റെയും പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ നീക്കം അന്താരാഷ്ട്ര തലത്തിലുളള സമാധാനത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രതികരിച്ചു. യുക്രൈന് മേലുളള റഷ്യന്‍ ആക്രമണത്തെ അപലപിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി, റഷ്യന്‍ നടപടിക്ക് ന്യായീകരണം ഇല്ലെന്നും പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+