കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിൽ ഒറ്റപ്പെട്ട് അമേരിക്ക; ട്രംപിന്റെ പ്രഖ്യാപനം തള്ളി, പുതിയ സമാധാന നിർദേശവുമായി യുഎസ്

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ നടപടിയെ അംഗസമിതിയിലെ 14 രാജ്യങ്ങളും വിമർശിച്ചു

  • By Ankitha
Google Oneindia Malayalam News

യുണൈറ്റഡ് നേഷൻ: ജറുസലേം വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പൂർണ്ണമായും ഒറ്റപ്പെട്ട് അമേരിക്ക. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ അംഗസമിതിയിലെ 14 രാജ്യങ്ങളും വിമർശിച്ചു. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ പുതിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും യുഎൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.

us

 ഒപിഎസിനെതിരെയുള്ള ആരോപണം ആർകെ നഗറിൽ ടിടിവിക്ക് തുണ? സിബിഐ അന്വേഷണം വേണമെന്ന് ദിനകരൻ ഒപിഎസിനെതിരെയുള്ള ആരോപണം ആർകെ നഗറിൽ ടിടിവിക്ക് തുണ? സിബിഐ അന്വേഷണം വേണമെന്ന് ദിനകരൻ

ഇസ്രയേൽ വിഷയത്തിൽ ആദ്യമായല്ല അമേരിക്ക ഒറ്റപ്പെടുന്നത്. എന്നാൽ ഇത്തവണ രക്ഷാസമിതിയിലെ ഒരു അംഗരാജ്യം പോലും യുഎസിനെ പിന്തുണച്ചിരുന്നില്ല. ഇത് യുഎസിനും ട്രംപിനും വലിയ തിരിച്ചടി തന്നെയാണ്.

ജെറുസലേം വിഷയത്തിൽ യുഎൻ പ്രസ്താവന

ജെറുസലേം വിഷയത്തിൽ യുഎൻ പ്രസ്താവന

ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയിൽ പ്രശ്നങ്ങൾക്ക് കാരണമാക്കുമെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ട്രംപിന്റെ തീരുമാനം യുഎൻ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും അടിയന്തരയോഗത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം അമേരിക്കയ്ക്ക് വീറ്റോ അധികാരമുള്ളതിനാൽ രക്ഷാസമിതിയക്ക് സംയുക്ത പ്രസ്താവന ഇറക്കാനോ പ്രത്യേകം പ്രസ്താവനയിറക്കാനോ കഴിഞ്ഞിരുന്നില്ല. ഇസ്രയേലും ഫലസ്റ്റീനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ ജറുസലേമിന്റെ പദവിയെ കുറിച്ചുള്ള അന്തിമമായി തീരുമാനിക്കാനാവുള്ളൂവെന്ന് യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അഞ്ച് യുറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. കൂടാതെ പ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നതുവരെ ജറുസലേമിനുമേലുള്ള ആരുടേയും പരമാധികാരം അംഗീകരിക്കില്ലെന്നു യുറേപ് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ജെറുസലേം ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗം

ജെറുസലേം ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗം

ജറുസലേം വിഷയത്തിൽ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്ന് പശ്ചിമേഷ്യ വ്യക്തമാക്കി. ഫലസ്തീൻ ഇസ്രയേൽ ജനതയുട ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ഭാഗമാണ് ജറുസലേം. ചർച്ചയിലൂടെയല്ലാതെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നു പശ്ചിമേശ്യൻ പ്രതിനിധി കോളായ്​ മ്ലാദെനോവ് യോഗത്തിൽ പറഞ്ഞു. കൂടാതെ ട്രംപിന്റെ പ്രഖ്യാപനം അപകടങ്ങൾ സൃഷ്ടിക്കുമെന്ന് യുഎന്നിലെ ഈജിപ്ത് പ്രതിനിധി പറഞ്ഞു.

 ഫലസ്റ്റീൻ- ഇസ്രയേൽ പ്രതികരണം

ഫലസ്റ്റീൻ- ഇസ്രയേൽ പ്രതികരണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം എല്ലാവരും അംഗീകരിക്കണമെന്ന് യുഎന്നിൽ ഇസ്രയേൽ ആവശ്യപ്പെട്ടു. എന്നാൽ സമാധാനപ്രക്രീയയിൽ ഒരാളുടേയും മേധാവിത്വം അംഗീകരിക്കില്ലെന്നു യുഎന്നിലെ ഫലസ്റ്റീൻ അംഗം റിയാദ് മൻസൂർ അറിയിച്ചു.

സമാധാന നിർദേശവുമായി യുഎസ്

സമാധാന നിർദേശവുമായി യുഎസ്

പശ്ചിമേഷ്യൻ വിഷയത്തിൽ സമാധാന നിർദേശവുമായി രക്ഷാസമിതിയിലെ യുഎസ് പ്രതിനിധി നിക്കി ഹാലേ. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവർ വെളിപ്പെടുത്തിയിട്ടില്ല. രക്ഷാസമിതി യോഗത്തിനു ശേഷമാണ് ഹാലേ ഇക്കാര്യം വ്യക്തമാക്കിയത്. ജറുസലോം വിഷയത്തിൽ ട്രംപിന്റെ തീരുമാനത്തിനു പിന്നിൽ ലളിതമായ സാമാന്യ ബോധം മാത്രമേയുള്ളുവെന്നും നിക്കി വ്യക്തമാക്കിയിട്ടുണ്ട്

English summary
It wasn't the first time that the U.S. stood alone in defending its close ally, Israel, in the U.N.'s most powerful body. Over decades, it has vetoed many council resolutions it viewed as harmful to Israel.But this was a rare rebuke for an action the United States took that in the eyes of the rest of the council and most of the world clearly violates U.N. resolutions and decisions that Jerusalem is an issue to be resolved by Israel and the Palestinians in peace negotiations on a two-state solution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X