ജെറുസലേം: അമേരിക്കന്‍ നിലപാടിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയമവതരിപ്പിക്കും
ജെറുസലേം: അമേരിക്കന്‍ നിലപാടിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയമതവതരിപ്പിക്കും
ന്യൂയോര്‍ക്ക്: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാടിനെതിരേ തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ കരട് പ്രമേയം വോട്ടിനിടും. അമേരിക്കന്‍ നടപടിയുടെ സാഹചര്യത്തില്‍ ജെറൂസലേമിന്റെ നിയമപരമായ നിജസ്ഥിതി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് കരട് പ്രമേയം.
അമേരിക്കയുടെ പേരെടുത്ത് വിമര്‍ശിക്കാതെയാണ് ഈജിപ്ത്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയുടെ എതിര്‍പ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എന്നാല്‍ എന്തൊക്കെയായാലും അമേരിക്ക പ്രമേയം വീറ്റോ ചെയ്യുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയെ നേരിട്ട് വിമര്‍ശിക്കാതെ, ജെറൂസലേമിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ തീരുമാനങ്ങളില്‍ അതിയായി ഖേദിക്കുന്നുവെന്നാണ് പ്രമേയം പറയുന്നത്. അതേസമയം, അമേരിക്കയെ പേരെടുത്ത് വിമര്‍ശിക്കാത്ത നടപടിക്കെതിരേ ഫലസ്തീന് പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തേയുള്ള യു.എന്‍ സെക്യൂരിറ്റി പ്രമേയങ്ങള്‍ അനുസരിച്ചുള്ള ജെറൂസലേമിന്റെ സ്ഥിതി തുടരണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം.

പുണ്യനഗരമായ ജെറൂസലേമിന്റെ സ്വഭാവം, നിജസ്ഥിതി, ജനസംഖ്യ തുടങ്ങിയവയില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തുന്ന രീതിയിലുള്ള എന്ത് തീരുമാനവും പ്രവൃത്തിയും നിലനില്‍ക്കുന്നതല്ലെന്നും അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അത്തരം നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഇസ്രായേല്‍ എംബസികള്‍ തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റരുതെന്നും ലോകരാഷ്ട്രങ്ങളോട് പ്രമേയം ആവശ്യപ്പെടുന്നു. അമേരിക്കയ്ക്കു പുറമെ, ചൈന, ഫ്രാന്‍സ്, യു.കെ, റഷ്യ എന്നീ സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും ചേര്‍ന്നതാണ് യു.എന്‍ രക്ഷാസമിതി. അമേരിക്ക പ്രമേയത്തിനെതിരേ വോട്ട് ചെയ്യുന്ന പക്ഷം, പ്രശ്നം യു.എന്‍ പൊതുസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ ഫലസ്തീന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications