കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഗ്രഹ വിക്ഷേപണം: ഉത്തരകൊരിയക്കെതിരെ യുഎന്‍ കടുത്ത നടപടിക്ക്

  • By Athul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യുഎന്‍ പ്രമേയം. വിക്ഷേപണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യുഎന്‍ തീരുമാനിച്ചു. യുഎന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും നേരത്തെ രംഗത്തെത്തിയിരുന്നു. അതിനോടൊപ്പം ഉപഗ്രഹ വിക്ഷേപണത്തിലുപരി ദീര്‍ഘദൂര റോക്കറ്റ് വിജയകരമായി പരീക്ഷിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നതോടെ പ്രശ്‌നത്തില്‍ യുഎന്‍ ഇടപാടുകയായിരുന്നു.

north koria

ഉത്തരകൊറിയ യുഎന്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും രക്ഷാസമിതിയിലെ അംഗങ്ങല്‍ ഉത്തരകൊറിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും വെനസ്വല യുഎന്‍ വക്താവ് റാപോല്‍ റമീറെസ് പറഞ്ഞു.

English summary
The UN Security Council has strongly condemned North Korea's launch of a long-range rocket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X