കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

ഈ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ വിവിധ വാർത്താ ഏജൻസികൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.

Google Oneindia Malayalam News

ഡമാസ്ക്കസ്: വിശപ്പടക്കാനായി സിറിയൻ ജനത ഭക്ഷിക്കുന്നത് ചപ്പുചവറുകൾ. യുദ്ധക്കെടുതികൾ രൂക്ഷമായ സിറിയയുടെ കിഴക്കൻ മേഖലയിലാണ് കൊടുംപട്ടിണി കാരണം ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സിറിയൻ ജനതയുടെ ദുരിതജീവിതം വിവരിക്കുന്നത്.

ഓണം ബമ്പർ അടിച്ചില്ലെങ്കിൽ എന്താ! ദാ വന്നു ക്രിസ്മസ് ബമ്പർ, ഒന്നാം സമ്മാനം ആറു കോടി...ഓണം ബമ്പർ അടിച്ചില്ലെങ്കിൽ എന്താ! ദാ വന്നു ക്രിസ്മസ് ബമ്പർ, ഒന്നാം സമ്മാനം ആറു കോടി...

ഞാൻ ഒരു ഹിന്ദുവാണെന്ന് പിസി ജോർജ്! പച്ചയ്ക്ക് പറയും, റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല... ഞാൻ ഒരു ഹിന്ദുവാണെന്ന് പിസി ജോർജ്! പച്ചയ്ക്ക് പറയും, റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല...

വിമതർക്ക് സ്വാധീനമുള്ള ഗൗത്ത,ദൗമ മേഖലകളിലാണ് പട്ടിണി രൂക്ഷം. ഇവിടങ്ങളിൽ സിറിയൻ സേന ഉപരോധമേർപ്പെടുത്തിയതോടെയാണ് ജനങ്ങൾ പട്ടിണിയിലായത്. ഈ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ വിവിധ വാർത്താ ഏജൻസികൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഈ മേഖലയിലെ കൊടുംപട്ടിണിയുടെ ഭീകരത എത്രത്തോളമെന്ന് തെളിയിക്കുന്നതായിരുന്നു ഹാലാ അൽ നൂഫി എന്ന രണ്ടര വയസുകാരിയുടെ ചിത്രം.

ഉപരോധം..

ഉപരോധം..

സിറിയൻ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം അതിശക്തമായതോടെയാണ് പ്രസിഡന്റ് ബാഷർ അൽ അസദ് വിമതർക്ക് സ്വാധീനമുള്ള മേഖലകളിൽ ഉപരോധം ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ 2012 മുതൽ കിഴക്കൻ ഗൗത്ത, ദൗമ മേഖലകളിൽ റേഷൻ വിതരണം പൂർണ്ണമായും തടസപ്പെട്ടു. ഇതിലൂടെ സിറിയൻ സർക്കാർ പ്രദേശവാസികളെ കൊടുംപട്ടിണിയിലേക്കാണ് തള്ളിവിട്ടത്.

പട്ടിണിയിൽ...

പട്ടിണിയിൽ...

ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതായതോടെ ജനങ്ങൾ പട്ടിണിയിലായി.ചിലർ കന്നുകാലികൾക്കുള്ള വൈക്കോലും, ചപ്പുചവറുകളും കഴിച്ച് ചിലർ വിശപ്പടക്കി. പോഷകാഹാരക്കുറവ് കാരണം മിക്ക കുട്ടികളും എല്ലുന്തി വിരൂപരായ അവസ്ഥയിലായി. ഇതിനിടെ വല്ലപ്പോഴും മാത്രമേ സർക്കാർ റേഷൻ സാധനങ്ങൾ വിതരണം ചെയ്തിരുന്നുള്ളു.

നിയന്ത്രണം...

നിയന്ത്രണം...

റേഷൻ വിതരണത്തിൽ കടുത്ത നിയന്ത്രണം വന്നതോടെ മിക്ക വീടുകളിലും പാചകം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി. അംഗങ്ങൾ കൂടുതലുള്ള വീടുകളിൽ പകുതി പേർക്ക് ഒരു ദിവസം ഭക്ഷണം നൽകിയാൽ തൊട്ടടുത്ത ദിവസം ഭക്ഷണമില്ല. ആഹാരം നൽകാത്ത ദിവസങ്ങളിൽ കുട്ടികളെ അമ്മമാർ മുറിയിൽ പൂട്ടിയിടുകയാണ് പതിവ്.

മരണവും...

മരണവും...

പട്ടിണി കാരണം ദൗമയിൽ മാത്രം നാലുപേരാണ് കഴിഞ്ഞദിവങ്ങളിൽ മരണപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. റോയിട്ടേഴ്സ്, എഎഫ്പി അടക്കമുള്ള വാർത്താ ഏജൻസികൾ ഈ മേഖലയിൽ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

English summary
UN survey report; syrians eating trash fainting from hunger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X