കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിയ്ക്കുക... ഇതാ വരുന്നു പുതിയ രോഗങ്ങള്‍: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

ജനീവ: ഓരോ ദിവസവും കേട്ടുകേള്‍വിയില്ലാത്ത അസുഖങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അത് എല്ലാവരേയും ഭീതിപ്പെടുത്തുന്നതും ആണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ മനുഷ്യകുലത്തിന് തന്നെ ഭീഷണിയായേയ്ക്കുന്ന വലിയ രോഗങ്ങള്‍ പുതിയതായി ഉണ്ടാകാനിടയുണ്ടെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന മുന്നറിയിപ്പ്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പകര്‍ച്ച വ്യാധികള്‍ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും. മുന്‍കരുതലുകളെടുക്കുക എന്ന്ത് മാത്രമാണ് നമുക്ക് മുന്നിലുള്ള മാര്‍ഗ്ഗം.

Disease

സുസ്ഥിര വികസന ഉച്ചകോടിയുടെ ഭാഗമായി നടന്ന ആരോഗ്യ വിഭാഗം യോഗത്തിലാണ് ബാന്‍കി മൂണ്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. പുതിയ രോഗങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. അപ്പോള്‍ അവയെ പ്രതിരോധിയ്ക്കാന്‍ ആവശ്യമായ ധനസമാഹരണം ആദ്യമേ നടത്തണം. എല്ലാവര്‍ക്കും സഹായം എത്തിയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എപ്പോഴും തയ്യാറായിരിയ്ക്കണം- ബാന്‍കിമൂണ്‍ പറഞ്ഞു.

എബോള പോലുള്ള രോഗങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായിക്കൊണ്ടിരിയ്ക്കുകയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഇപ്പോള്‍ എബോള വിമുക്തമായിരിയ്ക്കുന്നു. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഗുണമാണ് അവിടെ കണ്ടത്. അത്തരത്തില്‍ വേണം തുടര്‍ന്നും മഹാരോഗങ്ങളെ നേരിടാന്‍ എന്ന സൂചനയും ബാന്‍കി മൂണ്‍ നല്‍കി.

English summary
United Nations Secretary-General Ban Ki moon Sunday warned that in the coming years, unexpected new disease outbreaks will hit, and societies that proactively address these challenges are at the heart of secure nations and a safer world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X