കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രേറ്റ തുംബര്‍ഗും ജസിന്ത ആൻഡേഴ്സണുമല്ല, സമാധാനത്തിനുളള നൊബേൽ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 2020ലെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് ഇക്കുറി നൊബേല്‍ സമാധാന പുരസ്‌ക്കാരം. ലോകത്തിലെ പട്ടിണി മാറ്റുന്നതിനായി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌ക്കാര കമ്മിറ്റി വ്യക്തമാക്കി. ഗ്രേറ്റ തുംബര്‍ഗ്, ലോകാരോഗ്യ സംഘടന, ജസിന്ത ആന്‍ഡേഴ്‌സണ്‍ എന്നിവരെ മറികടന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുരസ്‌ക്കാര നേട്ടം.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

സംഘര്‍ഷ ബാധിത മേഖലകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പട്ടിണിയെ യുദ്ധത്തിനും സംഘര്‍ഷത്തിനുമുളള ഒരു ആയുധമാക്കാനുളള ശ്രമങ്ങളെ ചെറുത്തതിനും ആണ് പുരസ്‌ക്കാരം നല്‍കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പട്ടിണി മാറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. പട്ടിണിക്കും ഭക്ഷ്യ ക്ഷാമത്തിനും ഇരകളായ 88 രാജ്യങ്ങളിലെ നൂറ് മില്യണോളം വരുന്ന ആളുകള്‍ക്കാണ് 2019ല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം സഹായം നല്‍കിയത്.

Recommended Video

cmsvideo
Narendra modi awarded Ig nobel for his foolishness | Oneindia Malayalam
nobel

പട്ടിണി തുടച്ച് നീക്കുക എന്നത് 2015ലാണ് ഐക്യരാഷ്ട്ര സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനുളള യുഎന്നിന്റെ പ്രധാന ഘടകമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. സമീപ വര്‍ഷങ്ങളില്‍ സാഹചര്യം വളരെ മോശപ്പെട്ടതായിരുന്നു. 2019ല്‍ 139 മില്യണ്‍ ആളുകളാണ് കടുത്ത പട്ടിണിയിലായത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. യുദ്ധവും മറ്റ് സായുധ സംഘര്‍ഷങ്ങളുമാണ് ഇതിന് കാരണമെന്നും നൊബേല്‍ പുരസ്‌ക്കാര കമ്മിറ്റി വിലയിരുത്തുന്നു.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

ഈ വര്‍ഷം 318 നോമിനേഷനുകളാണ് സമാധാന നോബലിനായി സമര്‍പ്പിക്കപ്പെട്ടത്. അത്ില്‍ 211 വ്യക്തികളും 107 സംഘടനകളും ആണ് ഉണ്ടായിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകയെന്ന നിലയില്‍ അറിയപ്പെടുന്ന ഗ്രേറ്റ തുംബര്‍ഗ്, ലോകാരോഗ്യ സംഘടന, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേഴ്‌സണ്‍ , റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി എന്നിവരാണ് പുരസ്‌ക്കാരം പ്രതീക്ഷിക്കപ്പെട്ടവര്‍. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേയും സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിരുന്നു. ട്രംപിന് പുരസ്‌ക്കാരം ലഭിക്കാത്തത് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

English summary
UN World Food Programme wins Nobel Peace Prize 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X