കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസുകാരിയെ അധ്യാപിക ക്ലാസില്‍ വച്ച് അടിച്ചുകൊന്നു; എന്തിനാണെന്ന് അറിഞ്ഞാല്‍ ഞെട്ടും!!

അധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുക മാത്രമല്ല, സഹപാഠികളോട് മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

  • By Ashif
Google Oneindia Malayalam News

നെയ്‌റോബി: പത്ത് വയസുള്ള പെണ്‍കുട്ടിയെ അധ്യാപിക ക്ലാസില്‍ വച്ച് അടിച്ചു കൊന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് സംഭവം. കുട്ടി മരിച്ചതോടെ അധ്യാപിക മുങ്ങിയെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്തു.

Xrape

അധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുക മാത്രമല്ല, സഹപാഠികളോട് മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. കുട്ടിക്ക് അധ്യാപിക പറഞ്ഞ പാഠഭാഗം വായിക്കാന്‍ കഴിയാതിരുന്നതാണ് അധ്യാപികയെ പ്രകോപിതയാക്കിയത്.

തുടര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച അധ്യാപിക മറ്റു വിദ്യാര്‍ഥികളോടും കുട്ടിയെ വായിപ്പിക്കാനും അടിക്കാനും നിര്‍ബന്ധിച്ചു. തനിക്ക് വായിക്കാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞപ്പോള്‍ അവളുടെ പിന്‍ഭാഗത്ത് അടിക്കുകയായിരുന്നു അധ്യാപിക.

മര്‍ദ്ദനമേറ്റ കുട്ടി പ്രധാന അധ്യാപകനോട് പരാതി പറഞ്ഞ ശേഷം വീട്ടില്‍ പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് പിന്‍ഭാഗത്തും അടിവയറ്റിലും കടുത്ത വേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ച് കഴിഞ്ഞ് കുട്ടി മരിക്കുകയായിരുന്നു.

പോലിസ് അന്വേഷണം തുടങ്ങി. നെയ്‌റോബിയിലെ സ്‌കൂളില്‍ ഇത്തരം സംഭവം മുമ്പും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

English summary
A 10-year-old girl was beaten to death by her teacher because she was unable to read during a session at her school in the Kenyan capital city of Nairobi. According to a report in the Daily Mail, the teacher has been absconding since the death of the child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X