കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറലായി ആമസോണ്‍ കാട്ടിലെ അജ്ഞാത മനുഷ്യന്റെ വീഡിയോ; ഘോരവനത്തിലെ ഏക മനുഷ്യന്‍, മരം വെട്ട്, കൃഷി, തീറ്റ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആമസോണ്‍ കാട്ടിലെ അജ്ഞാതമനുഷ്യന്‍ | Oneindia Malayalam

എത്രതന്നെ പിന്തുടര്‍ന്നാലും പിടിതരാത്ത നിഗൂഡസത്യങ്ങള്‍ പ്രകൃതി എപ്പോഴും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും. അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല കാര്യങ്ങളും ഒരു നിധി കണക്കെ പ്രകൃതി ഒളിപ്പിച്ചിച്ചു വെച്ചിട്ടുണ്ടാവും. അത്തരം നിഗൂഡമായ രഹസ്യങ്ങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്തന്നെ ആമസോണ്‍ കാടുകളില്‍ മനുഷ്യവാസം ഉണ്ടായിരുന്നു.

അധുനിക സൗരര്യങ്ങളോടെ മനുഷ്യജീവിതം വികാസം പ്രാപിച്ചപ്പോള്‍ മനുഷ്യര്‍ ആമസോണ്‍കാടുകള്‍ വിട്ടിറിങ്ങിയെങ്കിലും ഏതാനും ചിലര്‍ ഇപ്പോഴും ആമസോണ്‍ കാടുകളില്‍ പുറംലോകവുമായി ബന്ധമില്ലതെ കഴിയുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ആമസോണ്‍ കാടുകളില്‍ ജീവിക്കുന്ന ഒരാളുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ആമസോണ്‍

ആമസോണ്‍

ആമസോണ്‍ കാടുകളില്‍ ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ മനുഷ്യന്‍ ജീവിക്കുന്നതായി പലര്‍ക്കും അറിയുന്ന കാര്യമാണെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ആര്‍ക്കും അറിയുമായിരുന്നില്ല. വനത്തിന്റെ ഉള്ളറകളില്‍ ജീവിക്കുന്ന ഇത്തരം മനുഷ്യരേ തേടി പുറം ലോകത്ത് നിന്ന് ആളുകള്‍ ആമസോണ്‍ കാടുകള്‍ കയറി.

ഏകാകിയായി

ഏകാകിയായി

അത്തരത്തില്‍ കാടുകയറിയ ആളുകള്‍ ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന ഒരു മനുഷ്യനെ 22 വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇങ്ങനെ ഒരാള്‍ ഉണ്ട് എന്നല്ലാതെ ഇയാളെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയുമായിരുന്നില്ല.

ഇന്ത്യന്‍ ഫൗണ്ടേഷന്‍

ഇന്ത്യന്‍ ഫൗണ്ടേഷന്‍

പുറംലോകത്തുനിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് ജീവിക്കുന്ന അയാളുടെ ഗോത്രമേതാണെന്ന് പോലും ആളുകള്‍ക്ക് അറിയില്ല. ഇദ്ദേഹത്തെ കണ്ടെത്തിയത് മുതല്‍ അയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന വിഭാഗമാണ് ബ്രസിലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍. ഇപ്പോള്‍ ആമസോണ്‍ കാടുകളിലെ ആ മനഷ്യന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍.

1996 മുതല്‍

1996 മുതല്‍

1996 മുതല്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഇയാള്‍ക്കു പുറകേയുണ്ട്. വനത്തില്‍ മരം മുറിച്ചുകൊണ്ടിരിക്കുന്ന ആളുടെ വീഡിയോ ആണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു.

കുഴികള്‍

കുഴികള്‍

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് 50 വയസ്സ് പ്രായം ഉള്ളതായാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ഫൗണ്ടേഷന്‍ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വനത്തില്‍ ചില കുഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്.

മറ്റാരും

മറ്റാരും

കാട്ടില്‍ തനിച്ചു തമാസിക്കുന്നതായിട്ട് ഈ ഒരു മനുഷ്യനെ മാത്രമേ കണ്ടെത്തിട്ടുള്ളു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരേയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന കണ്ണിയാണെന്ന നിരീക്ഷണമാണ് സംഘടന നടത്തുന്നത്. പുറം ലോകത്തിന്റെ അധിനിവേഷത്തില്‍ ഗോത്രത്തിലെ മറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് ഇന്ത്യന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

കൊലപ്പെടുത്തി

കൊലപ്പെടുത്തി

1970-80 കാലഘട്ടങ്ങളില്‍ തടിവെട്ടുകാരും കര്‍ഷകരും പിടിച്ചു പറിക്കാരും ഇപ്പോള്‍ മനുഷ്യനെ കണ്ടെത്തിയ വനമേഖലയില്‍ കടന്നുകയറി അനവധി പേരെ കൊലപ്പെടുത്തുകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അവശേഷിച്ച ഏക വ്യക്തി ഇയാളായിരിക്കണം എന്നാണ് സംഘടന അഭിപ്രയാപ്പെടുന്നത്.

ബ്രസീല്‍ സര്‍ക്കാര്‍

ബ്രസീല്‍ സര്‍ക്കാര്‍

ആമസോണ്‍ വനാന്തരങ്ങളുടെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോഴും നിരവധി ഗോത്രവിഭാഗങ്ങല്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും പുറംലോകത്ത് നിന്നുള്ളവരുടെ അധിനിവേഷത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. വനസമ്പത്തിനായി കാടുകയറുന്നവര്‍ കാട്ടില്‍ കഴിയുന്ന ഗോത്രക്കാരെ കൊന്നൊടുക്കുന്നാതായി ബ്രസീല്‍ സര്‍ക്കാര്‍ തന്നെ അംഗീകരിച്ച കാര്യമാണ്.

ആമസോണ്‍ മഴക്കാടുകള്‍

ആമസോണ്‍ മഴക്കാടുകള്‍

തെക്കേ അമേരിക്കയില്‍ പടര്‍ന്നു കിടക്കുന്ന വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. കേരളത്തിന്റെ നൂറിലേറെ ഇരട്ടി വലിപ്പം ഈ വനത്തിനുണ്ട്. ബ്രസീല്‍, കൊളംബിയ, പെറു തുടങ്ങിയ 9 രാജ്യങ്ങളിലായാണ് ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്.

വീഡിയോ

യൂട്യൂബ് വീഡിയോ

English summary
uncontacted indigenous man in Amazon emerges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X