കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: വരാനിക്കുന്നത് കടുത്ത തൊഴിലില്ലായ്മ; 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുഎന്‍

Google Oneindia Malayalam News

ദില്ലി: ലോകത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. ആഗോള തലത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കൊറോണ വൈറസ് ബാധ പല രാജ്യങ്ങളേയും നിശ്ചലമാക്കിയിട്ടുണ്ട്. ഇത് നേരിട്ട് വിപണിയേയും ബാധിക്കുകയും രാജ്യത്ത് കടുത്ത് സാമ്പത്തികാഘാതം സൃഷ്ടിക്കുന്നതിനും കാരണമായി.

കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹര്യത്തില്‍ ലോകത്താകമാനം പകര്‍ച്ചവ്യാധികളും തൊഴിലില്ലായ്മയും രൂക്ഷമാകുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. 25 ലക്ഷം പേര്‍ തൊഴില്‍ രഹിതരായേക്കുമെന്നുള്ള ഭീതിജനകമായ സ്ഥിതിവിശേഷമാണ് വരാന്‍ പോകുന്നതെന്നു യു എന്‍ പറയുന്നു.

അന്താരാഷ്ട്ര തൊഴില്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് തൊഴിലില്ലായ്മയെന്ന് പറയുന്നത് ലഭിക്കുന്ന ശമ്പളത്തില്‍ വലിയ ഇടിവുണ്ടാവുമെന്നതാണ്.

job

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും കൊറോണ ഭീതിയില്‍ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും സിനിമ തിയേറ്ററുകളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടതുമെല്ലാം ഇതിനെ വലിയ രീതിയില്‍ ബാധിക്കും.

നിലവില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പല ഐടി, ഇതര ഐടി കമ്പനികളിലും വര്‍ക്ക് അറ്റ് ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആഗോളതലത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എകണോമി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. കൊറോണ വൈറസ് രാജ്യത്തെ കയറ്റുമതിയിലും വിതരണ ശൃംഖലയിലും ഏല്‍പിച്ച ആഘാതത്തിനിടയിലാണ് തൊഴിലില്ലായ്മ നിരക്കിനെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഉല്‍പാദന മേഖലയുടെ പ്രവര്‍ത്തനം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് താഴേക്ക് വന്നു. 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് മേഖലയിലെ പ്രതിസന്ധി.

രാജ്യത്ത് പതിനാല് പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 151 ആയി. 3 ഇന്ത്യക്കാരും 25 വിദേശികളുമാണ് കൊറൊണ രോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
25 വിദേശികളില്‍ 17 പേര്‍ ഇറ്റലിയില്‍ നിന്നും മീന്ന് പേര്‍ ഫിലിപ്പിന്‍സില്‍ നിന്നും കാനഡ, യുകെ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് മരണപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും | Oneindia Malayalam

കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയ 5700 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശികളുള്‍പ്പെടെ ദില്ലിയില്‍ 10 പേരും ഉത്തര്‍പ്രദേശില്‍ 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 43 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ രണ്ട് വിദേശികളും ഉള്‍പ്പെടും.

English summary
UNCoronavirus outbreak could destroy up to 25 million jobs: UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X