കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അടവ് മാറ്റുന്നു; കുതിച്ചുയരാന്‍ അവസാന ആയുധം, 30 ശതമാനം ഉല്‍പ്പാദനം കൂട്ടും!!

ഖത്തര്‍ ഇപ്പോള്‍ പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതാണ് 100 ദശലക്ഷമാക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദോഹ: തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയെയും ബഹ്‌റൈനെയും യുഎഇയെയും ഞെട്ടിക്കാന്‍ പുതിയ അടവുമായി ഖത്തര്‍ വരുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍.

ഖത്തറിന്റെ പുതിയ നീക്കം കൂടുതല്‍ വരുമാനം ലക്ഷ്യം വച്ചാണ്. അതുവഴി പുരോഗതിയും. അതാകട്ടെ, ഖത്തറിനെ ഒതുക്കാന്‍ നോകുന്ന മറ്റു മൂന്ന് ജിസിസി രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. ഖത്തറിനെതിരേ പുതിയ ഉപരോധം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ യുഎഇയും സൗദിയും ബഹ്‌റൈനും ആരംഭിച്ചിട്ടുണ്ട്.

വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍

വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍

ഖത്തര്‍ പെട്രോളിയം മേധാവി സഅദ് ശെരീദ അല്‍ കഅബിയാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്. ക്രമേണ വര്‍ധിപ്പിച്ച് 2024 ആകുമ്പോഴേക്കും വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം ഖത്തറിന് തന്നെ

നേതൃത്വം ഖത്തറിന് തന്നെ

ഖത്തറിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്ന നീക്കമാണിതെന്ന് കഅബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘ കാലം പ്രകൃതി വാതകത്തിന്റെ നേതൃത്വം ഖത്തറിന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ 77 ദശലക്ഷം ടണ്‍

ഇപ്പോള്‍ 77 ദശലക്ഷം ടണ്‍

ഖത്തര്‍ ഇപ്പോള്‍ പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതാണ് 100 ദശലക്ഷമാക്കുന്നത്. സൗദിയും സഖ്യവും ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തര്‍ നടത്തുന്ന നീക്കങ്ങള്‍ മേഖല സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

60 ലക്ഷം ബാരല്‍ എണ്ണ

60 ലക്ഷം ബാരല്‍ എണ്ണ

60 ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നതിന് സമാനമായ അളവിലുള്ള വര്‍ധനവാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് ഒരു കോട്ടവും വരുത്താന്‍ സൗദി സഖ്യത്തിന്റെ ഉപരോധത്തിന് സാധിച്ചിട്ടില്ലെന്നും കഅബി കൂട്ടിച്ചേര്‍ത്തു.

അനിശ്ചിതത്വം ഇപ്പോഴും

അനിശ്ചിതത്വം ഇപ്പോഴും

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സൗദി സഖ്യം ആവശ്യപ്പെട്ടിരുന്നു. പ്രതികരണം അറിയിക്കാന്‍ നല്‍കിയ സമയ പരിധി കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചു. പിന്നീട് 48 മണിക്കൂര്‍ നീട്ടി നല്‍കിയിരിക്കുകയാണ്.

കൂടുതല്‍ ഉപരോധം ചുമത്തുമെന്ന്

കൂടുതല്‍ ഉപരോധം ചുമത്തുമെന്ന്

ഈ സമയ പരിധി ചൊവ്വാഴ്ച വൈകീട്ടോടെ അവസാനിക്കും. അതിനിടെ ഖത്തര്‍ വിഷയത്തിലെ അവരുടെ പ്രതികരണം മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് കൈമാറിയിട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം അല്ലെങ്കില്‍ ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം ചുമത്തുമെന്നാണ് യുഎഇയുടെ ഭീഷണി.

കെയ്‌റോ യോഗം നിര്‍ണായകം

കെയ്‌റോ യോഗം നിര്‍ണായകം

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത് നാല് രാജ്യങ്ങളാണ്. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നിവയാണവ. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കെയ്‌റോയില്‍ യോഗം ചേരുന്നുണ്ട്. ഖത്തറിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന കാര്യമാണ് പ്രധാന ചര്‍ച്ച.

വിദേശകാര്യ മന്ത്രിയുടെ വരവ്

വിദേശകാര്യ മന്ത്രിയുടെ വരവ്

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയത്. സൗദിയും സഖ്യരാജ്യങ്ങളും കൈമാറിയ ഉപാധി പട്ടികക്കുള്ള മറുപടിയുമായായിരുന്നു ഖത്തര്‍ മന്ത്രിയുടെ വരവ്. എന്ത് പ്രതികരണമാണ് ഖത്തര്‍ കുവൈത്ത് അമീറിനെ അറിയിച്ചത് എന്നതാണ് ഇനി നിര്‍ണായകം.

കുവൈത്തിന്റെ മധ്യസ്ഥത

കുവൈത്തിന്റെ മധ്യസ്ഥത

ഖത്തറിനെതിരായ ഉപരോധം നീക്കണമെങ്കില്‍, പഴയ ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ട് വച്ച 13 നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു സൗദിയും കൂട്ടരും വ്യക്തമാക്കിയിരുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് മുഖേനയായിരുന്നു ഈ അറിയിപ്പ്. ഇതിനുള്ള മറുപടിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനിയുടെ തിങ്കളാഴ്ച കുവൈത്തിന് കൈമാറിയത്.

ഔദ്യോഗിക രേഖ

ഔദ്യോഗിക രേഖ

സൗദിയുടെ ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സൗദി സഖ്യത്തെ പ്രതികരണം അറിയിച്ചിരുന്നില്ല. ഔദ്യോഗിക പ്രതികരണമടങ്ങിയ രേഖയുമായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി കുവൈത്ത് തലസ്ഥാനത്ത് എത്തിയത്. കുവൈത്ത് ഈ പ്രതികരണം സൗദി സഖ്യത്തെ അറിയിക്കും.

English summary
Energy-rich Qatar said on Tuesday it plans to increase natural gas production by 30 per cent over the next several years, as it faces pressure from its neighbours in a diplomatic crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X