• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാർട്ടൂണുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു; പക്ഷേ അക്രമം അനുവദിക്കില്ല; ഇമ്മാനുവൽ മാക്രോൺ

പാരിസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്ത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിക്കൊണ്ട് കാണിച്ച കാര്‍ട്ടൂണ്‍ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയ ഞെട്ടല്‍ മനസിലാക്കുന്നുവെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അത് സൃഷ്ടിച്ചവരുടെ പിന്നാലെ ഫ്രണ്ട് ഭരണകൂടമുണ്ടെന്നും മാക്രോണ്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി

കാരിക്കേച്ചര്‍ സൃഷ്ടിച്ച പ്രകോപനം മനസിലാക്കുന്നു. എന്നാല്‍ അതിന്റെ പേരിലുള്ള അക്രമം ഒരിക്കലും അനുവദിക്കാനാവില്ല. നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കേണ്ടത് കടമയാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എപ്പോഴും സ്വാതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും എഴുതാനും വരയ്ക്കാനുമുള്ള എന്റെ രാജ്യത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌; ബൈഡന്‍ അധികാരത്തിലെത്തുമെന്ന്‌ പ്രവചിച്ച്‌ റഷ്യന്‍ കരടി

ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടാക്കുന്ന മതവികാരങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. അവരെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, എന്റെ ഭാഗം നിങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇവിടെ ചെയ്യുന്നതുപോലെ കാര്യങ്ങള്‍ ശാന്തമാക്കുക എന്നതാണ് ഉദ്ദേശ്യമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ഒബാമയുടെ ഭരണ നയങ്ങള്‍ പുഃനസ്ഥാപിക്കും; സൂചനകള്‍ നല്‍കി ജോ ബൈഡന്‍

കഴിഞ്ഞ മാസം ആദ്യവാരത്തില്‍ അധ്യാപകനായ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തോടെയാണ് ഫ്രാന്‍സില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്. ഇതിന് പിന്നാലെയാണ് നൈസിലെ പള്ളിയിലെത്തി ആക്രമകാരികൾ മൂന്ന് പേര കത്തി കൊണ്ട് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുടെ തല അറുത്ത് മാറ്റുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ട്രംപിന്റെ റാലികൾ 30,000 കൊവിഡ് കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായി; പുതിയ പഠനം

അതേസമയം, കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ പള്ളിക്ക് മുന്നില്‍വച്ച് ഒരു വൈദികനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമവും നടന്നു. ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന് നേരെയാണ് ആക്രമണം. ശനിയാഴ്ച ഉച്ചയോടെ പള്ളി അടയ്ക്കുന്നതനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വൈദികന്‍ നിക്കോളാണ് കക്കവേലകി (52) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഭീകരാക്രമണമാണോ എന്നുള്ള കാര്യം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഫ്രാന്‍സില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന് നേരെ വെടിവയ്പ്പ്; ഗുരുതരമായ പരിക്ക്, പ്രതി കസ്റ്റഡിയിൽ

English summary
Understands cartoon-related provocation; But violence is not allowed; Emmanuel Macron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X