കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ സ്വത്ത് മരവിപ്പിച്ച ഭീകരരില്‍ ദാവൂദ് ഇബ്രാഹിമും: മൂന്ന് വിലാസങ്ങളും പാകിസ്താനില്‍!

പാകിസ്താനിലെ ദാവൂദിന്‍റെ മൂന്ന് വിലാസങ്ങളാണ് ബ്രിട്ടന്‍റെ പട്ടികയിലുള്ളത്

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്‍ സ്വത്ത് മരവിപ്പിച്ച ഭീകരരുടെ പട്ടികയില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമും. പാകിസ്താനിലെ ദാവൂദിന്‍റെ മൂന്ന് വിലാസങ്ങളാണ് ബ്രിട്ടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ഭീകരരുടെ പട്ടികയിലുള്ളത്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ളതാണ് ഈ മൂന്ന് വിലാസങ്ങളും. യുകെ ട്രഷറി വകുപ്പാണ് പട്ടിക പുറത്തുവിട്ടത്.

ഉപരോധമേര്‍പ്പെടുത്തിയ രാജ്യത്തുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുന്നതിനൊപ്പം എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ഉപരോധത്തോടെ മരവിപ്പിക്കും. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങളും ഉപരോധത്തിന് കീഴില്‍ വരും. ജനുവരിയില്‍ 15000 കോടിയുടെ ദാവൂദിന്‍റെ സ്വത്തുക്കള്‍ യുഎഇ മരവിപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമേ മൊറോക്കോ, സ്പെയിന്‍, സിങ്കപ്പൂര്‍, തായ് ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, പാകിസ്താന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് സ്വത്തുക്കളുണ്ട്. ഇന്ത്യ ദാവൂദിനെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനുള്ള നീക്കങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യക്കാരനെന്ന് പട്ടികയില്‍

ഇന്ത്യക്കാരനെന്ന് പട്ടികയില്‍

മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്ക് സമീപത്തുള്ള ഖേര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ പൗരനാണെന്നും പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2003ലാണ് ബ്രിട്ടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടുന്നത് ഇക്കാര്യവും പട്ടികയില്‍ പരാമര്‍ശിക്കുന്നുതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ സ്ഫോടനക്കേസ്

മുംബൈ സ്ഫോടനക്കേസ്

260 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കുന്നതിനെതിരെ ഇന്ത്യ പലതവണ രംഗത്തെത്തുകയും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന പാക് വാദങ്ങള്‍ തള്ളിയ ഇന്ത്യ സമയാസമയങ്ങളില്‍ ഇതിനുള്ള തെളിവുകളും പാകിസ്താന് കൈമാറിയിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

മൂന്ന് വിലാസങ്ങള്‍

മൂന്ന് വിലാസങ്ങള്‍

കസ്കര്‍ ദാവൂദ് ഇബ്രാഹിം ഹൗസ് നമ്പര്‍ 37, 30 സ്ട്രീറ്റ്, ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി, കറാച്ചി, പാകിസ്താന്‍. നൂറാബാദ്, കറാച്ചി, പാകിസ്താന്‍. വൈറ്റ് ഹൗസ്, സൗദി പള്ളിയക്ക് സമീപം, ക്ലിഫ്റ്റണ്‍ ,കറാച്ചി പാകിസ്താന്‍. എന്നിങ്ങനെയാണ് ദാവൂദിന്‍റെ മൂന്ന് പാക് വിലാസങ്ങള്‍. നേരത്തെുണ്ടായിരുന്ന പാക് വിലാസം പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്.

 21 പേരുകള്‍

21 പേരുകള്‍

വിവിധ പേരുകളിലായി അറിയപ്പെടുന്ന ദാവൂദിന്‍റെ 21 ഉപനാമങ്ങളും സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അബ്ദുള്‍, ഇസ്മായില്‍, അനീസ്, മുഹമ്മദ്, ഭായ്, അബ്ദുള്‍ റഹ്മാന്‍, ദാവൂദ്, ഇഖ്ബാല്‍, ദിലീപ്, അസീസ്, ഫറൂഖി, ഹസന്‍ എന്നിങ്ങനെയാണ് ദാവൂസിന്‍റെ ഉപനാമങ്ങളെന്നും പട്ടിക വ്യക്തമാക്കുന്നു. പിതാവ് ഷെയ്ഖ് ഇബ്രാഹിം അലി കസ്കര്‍ ആണെന്ന് രേഖപ്പെടുത്തുന്ന പട്ടികയില്‍ ഉമ്മ ആമിന ബീയുടേയും, ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.

 ലോക രാജ്യങ്ങള്‍ നടപടിയുമായി

ലോക രാജ്യങ്ങള്‍ നടപടിയുമായി

2017 ജനുവരിയില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിലവില്‍ പാകിസ്താന്‍ അഭയം നല്‍കിയ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി എബിപി ഫ്‌ളാഷ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു

 അനധികൃത സ്വത്ത് സമ്പാദനം

അനധികൃത സ്വത്ത് സമ്പാദനം

ക്രിമിനല്‍ പ്രവൃത്തികളിലൂടെയാണ് പണം സമ്പാദിച്ചതെന്ന് കാണിച്ച് ദുബായില്‍ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇബ്രാഹിം നടത്തുന്ന കമ്പനിയുടെ വിവരങ്ങളും ഇന്ത്യ യുഎഇയ്ക്ക് കൈമാറിയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇയ്ക്ക് പുറമേ മറ്റ് വിദേശ രാജ്യങ്ങളുടെ പട്ടിക ഇന്ത്യ ഇന്റര്‍പോളിനും കൈമാറിയിരുന്നു. പാകിസ്താന്‍, മൊറോക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ സ്വത്തുക്കളുണ്ടെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.

English summary
Underworld don Dawood Ibrahim remains the only 'Indian national' on an updated list of financial sanctions released by the United Kingdom. The list also includes 21 aliases for India's most wanted terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X