കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് 'വിരമിയ്ക്കുന്നു'... പിന്‍ഗാമിയാര്? ഷക്കീലോ അനീസോ?

Google Oneindia Malayalam News

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം വിരമിയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍. അധോലോകത്ത് വിരമിയ്ക്കല്‍ സാധ്യമാണോ അല്ലയോ എന്ന ചോദ്യങ്ങളെല്ലാം ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ അപ്രസക്തമാണ്.

അറുപത് തികയുന്ന ദാവൂദ് ഇബ്രാഹിം തന്റെ അധോലോക സാമ്രാജ്യത്തിന്റെ അധിപനായി പുതിയ ഒരാളെ നിയമിയ്ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. അത് ആരായിരിയ്ക്കും എന്നത് ഇപ്പോഴും വ്യക്തമല്ല.

ഡി കമ്പനിയില്‍ ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല് ആകുമോ പിന്‍ഗാമി?

ഡി കമ്പനി

ഡി കമ്പനി

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോക സംഘമാണ് ഡി കമ്പനി. മാധ്യമങ്ങളാണ് ഇങ്ങനെയൊരു പേര് ചാര്‍ത്തിക്കൊടുത്തത്.

അറുപത് തികയുന്നു

അറുപത് തികയുന്നു

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ക്രിസ്മസ് പിറ്റേന്ന് അറുപത് വയസ്സ് തികയുകയാണ്. പ്രായാധിക്യം ദാവൂദിനെ തളര്‍ത്തുന്നുണ്ടോ?

കിടിലന്‍ ആഘോഷം

കിടിലന്‍ ആഘോഷം

പിറന്നാള്‍ ആഘോഷിയ്ക്കാന്‍ വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ മാരിയറ്റ് ഹോട്ടലിലായിരിയ്ക്കും ആഘോഷങ്ങള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിരമിയ്ക്കുന്നു

വിരമിയ്ക്കുന്നു

തന്റെ സാമ്രാജ്യത്തിന്റെ അധിപനായി മറ്റൊരാളെ ദാവൂദ് ഈ ദിവസം പ്രഖ്യാപിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരായിരിയ്ക്കും അത്?

പ്രായം തളര്‍ത്തിയോ

പ്രായം തളര്‍ത്തിയോ

അറുപത് വയസ്സ് എന്നത് വലിയ പ്രായമൊന്നും അല്ല. എങ്കിലും ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ ശാരീരിക ്‌വശതകള്‍ ഏറെ അനുഭവിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണത്രെ വിരമിയ്ക്കല്‍.

ഛോട്ടാ ഷക്കീല്‍

ഛോട്ടാ ഷക്കീല്‍

ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ ആയിരിയ്ക്കുമോ പിന്‍ഗാമി? അതോ സഹോദരങ്ങളില്‍ ഒരാളായ അനീസ് അഹമ്മദോ? കാത്തിരുന്ന് കാണാം.

English summary
Wanted underworld don Dawood Ibrahim, mastermind of the 1993 Mumbai bomb blasts, has decided to retire, says a report in Mumbai Mirror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X