കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്റെ ഹെബ്രോണിന് പൈതൃകപദവി..ഇസ്രയേലിന് ശക്തമായ പ്രതിഷേധം..

വഞ്ചനാപരമെന്ന് നെതന്യാഹു

Google Oneindia Malayalam News

ജറുസലേം: ഹെബ്രോണിനെ പൈതൃക സ്മാരക പട്ടികയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള യുനെസ്‌കോയുടെ തീരുമാനത്തിനെതിരെ ഇസ്രയേലിന് ശക്തമായ പ്രതിഷേധം. പലസ്തീന്‍ പ്രദേശമായ ഹെബ്രോണിനെ വിശേഷിപ്പിച്ച യുനെസ്‌കോയുടെ തീരുമാനം വഞ്ചനാപരമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

ഹെബ്രോണിലെ പുരാതന ദേവാലയം, അതിനു തൊട്ടടുള്ള ശവകുടീര വും മുസ്ലീം പള്ളിയുമടങ്ങിയ മേഖലയെ ആണ് പൊതൃക സ്മാരകങ്ങളുടെ കൂടെ യുനെസ്‌കോ ഉള്‍പ്പെടുത്തിയത്. തര്‍ക്കപ്രദേശമായ ഇവിടെ മുസ്ലീം, ജൂത ആരാധനാലയങ്ങള്‍ ഉണ്ട്. ഇസ്രയേലില്‍ നിന്നുള്ള കുടിയേറ്റക്കാരും പലസ്തീന്‍കാരും ഇവിടെ താമസിക്കുന്നുണ്ട്.

 photo-2017-07-1

ഇന്ത്യയിലെ അഹമ്മദാബാദ്, ചൈനയിലെ കുലാങ്സു, ഡെന്‍മാര്‍ക്കിലെ കുജാത ഗ്രീന്‍ലാന്‍ഡ്, ഫ്രാന്‍സിലെ തപുതപുവത്തെ ദ്വീപ്, സൗത്ത് ആഫ്രിക്കയിലെ ഖൊമാനി കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പ്, കംബോഡിയയിലെ സാംബോ പ്രീകുക് അമ്പലം, ലണ്ടനിലെ ദ ഇഗ്ലീഷ് ലേക്ക് ഡിസ്ട്രിക്ട്, വിയറ്റ്നാമിലെ വര്‍ക്ക് ഓഫ് ഡിഫന്‍സ്, ബ്രസീലിലെ വളങ്കോ വാര്‍ഫ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്, പോളണ്ടിലെ ടാര്‍ണോവ്സ്‌കി ഗോറി ലീഡ് സില്‍വര്‍ സിങ്ക് മൈന്‍, ജപ്പാനിലെ ഒകിനോഷിമയിലുള്ള സേക്രഡ് ഐലന്റ്, അംഗോളയിലെ എംബാന്‍സ കോംഗോ, ഇറാനിലെ യാസിദിലുള്ള ഹിസ്റ്ററിക് സിറ്റി, പലസ്തീനിലെ ഹെബ്രോണ്‍ നഗരം, ജര്‍മ്മനിയിലെ കേവ്സ് ആന്‍ഡ് ഐസ് ഏജ് ആര്‍ട്ട്, റഷ്യയിലെ അസംപ്ന്‍ കത്തീഡ്രല്‍, എറിത്രിയയിലെ അസ്മാര സിറ്റി, തുര്‍ക്കിയിലെ ആഫ്രോഡീസിയാസ് എന്നിവയാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയ മറ്റു പൈതൃക സ്മാരകങ്ങള്‍

English summary
UNESCO puts Hebron on endangered heritage list, outraging Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X