കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2030 ആകുമ്പോഴേക്കും പാകിസ്ഥാനിലെ കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതാകുമെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്

  • By S Swetha
Google Oneindia Malayalam News

ഇസ്ലാമാബാദ്: 2030ഓടെ ലോകത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി)സമയപരിധി അവസാനിക്കുമ്പോള്‍ പാകിസ്താനിലെ കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ (യുനെസ്‌കോ) പുതിയ റിപ്പോര്‍ട്ട് പ്രകാരം പാകിസ്താന്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന 12 വര്‍ഷത്തെ ലക്ഷ്യം പാതിവഴിയിലാകും. 50 ശതമാനം യുവാക്കള്‍ ഇപ്പോഴും അപ്പര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്ന് ഡോണ്‍ പത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അതിവേഗം വളരുന്ന ജനസംഖ്യയുളള ഇരുപത് ലോകരാജ്യങ്ങള്‍ ഇവയാണ്.... ഗനിയ, ചാദ്, മാലി എന്നീ രാജ്യങ്ങള്‍ക്ക് അതിവേഗം വളരുന്ന ജനസംഖ്യയുളള ഇരുപത് ലോകരാജ്യങ്ങള്‍ ഇവയാണ്.... ഗനിയ, ചാദ്, മാലി എന്നീ രാജ്യങ്ങള്‍ക്ക്

'രാജ്യങ്ങള്‍ അവരുടെ പ്രതിജ്ഞാബദ്ധതകളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അവ ട്രാക്കുചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? സമയപരിധിയുമായി അടുക്കുന്നതിന് മുമ്പ് ഈ ഡാറ്റാ വിടവ് പരിഹരിക്കുന്നതിന് മികച്ച ധനകാര്യവും ഏകോപനവും ആവശ്യമാണ്,' സില്‍വിയ മോണ്ടോയ, ഡയറക്ടര്‍ യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു.

unesco-15627541

യുഎന്‍ ഉന്നതതല പൊളിറ്റിക്കല്‍ ഫോറത്തിനായി തയ്യാറാക്കിയ പുതിയ യുനെസ്‌കോ പ്രവചനങ്ങള്‍ കാണിക്കുന്നത് പുരോഗതിയുടെ വേഗത കൈവരിക്കാതെ ലോകം അതിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതകളില്‍ പരാജയപ്പെടുമെന്നാണ്. 2030 ലെ സുസ്ഥിര വികസനത്തിനായുള്ള അജണ്ട ഊന്നിപ്പറയുന്നത് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലെ 20 ശതമാനം കുട്ടികള്‍ മാത്രമേ അപ്പര്‍ സെക്കന്ററി വിദ്യാസം പൂര്‍ത്തിയാക്കുന്നുള്ളു.

സമ്പന്ന രാജ്യങ്ങളില്‍ ഇത് 36 ശതമാനമാണ്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഈ വിടവ് കൂടുതലാണ്. 2030 ല്‍, എല്ലാ കുട്ടികളും സ്‌കൂളില്‍ ആയിരിക്കുമ്പോള്‍ 6-17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ആറ് പേരില്‍ ഒരാള്‍ ഒഴിവാകും. പല കുട്ടികളും ഇപ്പോഴും പഠനം ഉപേക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും നാല്‍പത് ശതമാനം പേര്‍ നിലവിലെ നിരക്കില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കില്ലെന്ന് മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
UNESCO reveals about availability of education in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X