തലവെട്ടി ശിക്ഷ നടപ്പാക്കും മുന്‍പ് സൗദിയില്‍കൊലക്കേസ് പ്രതി 'രക്ഷപ്പെട്ടു', സിനിമയെ വെല്ലും
റിയാദ്: വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് പ്രതി രക്ഷപ്പെടുന്നതും വിധി സ്റ്റേ ചെയ്യുന്നതുമൊക്കെ സിനിമയില്‍ കണ്ടിട്ടില്ല. എന്നാല്‍ അതിനെയൊക്കെ വെല്ലുന്ന ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ സംഭവം നടന്നത് ശിരസ് ഛേദിച്ച് വധശിക്ഷ നടപ്പാക്കുന്ന സൗദി അറേബ്യയിലാണ്.
കുവൈറ്റ് സ്വദേശിയായ ബാലനെ കൊലപ്പെടുത്തി കേസിലെ പ്രതിയായ സൗദി യുവാവിനാണ് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് മാപ്പ് ലഭിച്ചത്. സൗദിയിലെ ജുബൈലില്‍ ആണ് സംഭവം.

ശിക്ഷ നടപ്പാക്കുന്ന ദിവസം കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ മാതാവും സഹോദരങ്ങളും എത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിയ ഇവര്‍ നടപടികള്‍ തുടങ്ങുന്നത് വരെ കാത്തിരുന്നു. ഏത് നിമിഷവും മരണ സംഭവിയ്ക്കാമെന്ന് ഉറപ്പിച്ച് പ്രതിയും,
ഇതിനിടെയാണ് കുട്ടിയുടെ കുടുംബം യുവാവിന് മാപ്പ് നല്‍കിയത്. ഇതോടെ വധശിക്ഷ ഒഴിവാക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളിന്റെ കുടുംബം മാപ്പ് ന ല്‍കിയാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാം.












Click it and Unblock the Notifications