• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടി; ഷീ ജിൻപിംഗ് അസ്വസ്ഥനെന്ന് റിപ്പോർട്ട്! സൈന്യത്തെ 'ശുദ്ധീകരിക്കും'

ദില്ലി; അതിർത്തിയിൽ ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ചൈന. രണ്ടാം വട്ടവും അതിർത്തിയിൽ ഇന്ത്യ തിരിച്ചടിച്ചതോടെ സ്വസ്ഥത നഷ്ടപ്പെട്ട നിലയിലാണ് പ്രസിഡന്റ് ഷീ ജിൻ പിങ്ങ് എന്നും തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സൈന്യത്തിനുള്ളിൽ ശുദ്ധീകരണം നടത്താനാണ് ഷീ ഒരുങ്ങുന്നതെന്നും യുഎസ് മാഗസീൻ ആയ ന്യൂസ്വീക്ക് റിപ്പോർട്ടിൽ പറയുന്നു.

ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍

അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് പിന്നിലുള്ള 'ആർക്കിടെക്റ്റ്' ആണ് ഷീ ജിൻപിംഗ് ആണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങൾ ചൈന പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടർച്ചയായുള്ള തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ചൈന അടങ്ങിയിരിക്കില്ലെന്നും ഇന്ത്യയ്ക്കെതിരെ മറ്റൊരു ആക്രമണം ചൈന നടത്തിയേക്കുമെന്നും റിപ്പോർട്ടൽ പറയുന്നു.

വീരമൃത്യു വരിച്ചത്

വീരമൃത്യു വരിച്ചത്

സമീപകാലത്തെ സംഭവ വികാസങ്ങളോടെ തന്റെ വിശ്വസ്തരെ സൈന്യത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചുകൊണ്ടുള്ള ശുദ്ധീകരണത്തിനാണ് ഷീ ജിൻ പിംഗ് ആലോചിക്കുന്നതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.ജൂൺ 15 ന് ഗാൽവൻ അതിർത്തിയിലെ സംഘർഷങ്ങളോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളായത്. 20 ഇന്ത്യൻ സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്.

60 സൈനികരെങ്കിലും കൊല്ലപ്പെട്ടു

60 സൈനികരെങ്കിലും കൊല്ലപ്പെട്ടു

അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് ഇപ്പോഴും രാജ്യം പുറത്തു വിട്ടിട്ടില്ല. ചൈനയുടെ 60 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസിയുടെ ക്ലിയോ പാസ്കലിനെ ഉദ്ധരിച്ചുള്ള ലേഖനത്തിൽ പറയുന്നു.

രണ്ടാം വട്ടവും തിരിച്ചടിച്ചു

രണ്ടാം വട്ടവും തിരിച്ചടിച്ചു

ചൈനീസ് സൈന്യം പാന്‍ഗോങ്ങിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ദിവസം, സംഘര്‍ഷം ഒഴിവാക്കുന്നതിനായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡര്‍ സേനയെ പിന്‍വലിച്ചതില്‍ ഷീ ജിൻ പിംഗ് പ്രകോപിതനാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് രണ്ടാം തവണയും അതിർത്തിയിൽ ഇന്ത്യ കനത്ത മറുപടി നൽകിയത്.

ഇന്ത്യയുടെ തിരിച്ചടി

ഇന്ത്യയുടെ തിരിച്ചടി

അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യ ചൈനയ്ക്കെതിരെ തിരിച്ചടിക്കുന്നത്. തന്ത്രപ്രധാനമായ ഉയർന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമം ഇന്ത്യൻ സൈന്യം നടത്തിയത് ചൈനീസ് സൈന്യത്തിൽ അമ്പരിക്കുന്നതായിരുന്നു. ഇന്ത്യൻ നീക്കങ്ങളെ ചെറുക്കാനുള്ള ചൈനയുടെ തുടർന്നുള്ള ശ്രമങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞു.

ഗെയിം ചെയ്ഞ്ചർ

ഗെയിം ചെയ്ഞ്ചർ

നിലവിൽ ചൈനീസ് സൈന്യം ആധിപത്യം സ്ഥാപിച്ചിരുന്ന മൂന്ന് മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യ ചൈനയുടെ എല്ലാ ശ്രമങ്ങളേയും തകർക്കുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളും നിലപാടുകളും അതിർത്തിയിൽ ഗെയിം ചെയിഞ്ചർ ആയി മാറിയിരിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെ 10000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

അതിർത്തിയിൽ കാവലായി സൈനികരുണ്ട്, രാഷ്ട്രം അവരുടെ പിന്നിലുണ്ടാകണം, അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി

English summary
Unexpected setback at the border; Xi Jinping is upset!planning for Purification in PLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X