Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരത്ത് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ തിര;സലാലയിലെ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മസ്കറ്റ്; സലാലിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ കടലിൽ വീണ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കടൽ തീരത്ത് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉയർന്ന് പൊങ്ങിയ കൂറ്റൻ തിരമാലയിൽ പെട്ട് രണ്ട് പേർ കടലിലേക്ക് ഒലിച്ച് പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സമീപത്ത് നിന്നിരുന്ന ആൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

sal-1657784632.jpg -Properties

ഞായറാഴ്ചയായിരുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ മുഗ്സെയിൽ ബീച്ചിൽ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 8 പേർ കടലിൽ വീണത്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്.ഇതിൽ മൂന്ന് പേരെ ഉടൻ രക്ഷിച്ചിരുന്നു.
സംഭവത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലി ജിക്കരായാ 42 കാരനായ ശശികാന്ത് മാമനെയുടേയും മകന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയ്ത. കുടുംബമായി ദുബൈയിൽ കഴിയുകയാണ് ശശികാന്ത്. അവധി ആഘോഷത്തിനായാണ് ഇവർ ഒമാനിലെത്തിയത്. ബീച്ചിൽ കളിച്ചുല്ലസിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു അപകടം.മകൾ ശ്രേയയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ശശികാന്തിന്റെ മകൾ ശ്രേയയും ശ്രേയസും തിരമാലയിൽ പെട്ട് കടലിലേക്ക് ഒലിച്ച് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. എല്ലാവരും കളിച്ച് കൊണ്ടിരിക്കെ കൂറ്റൻ തിര ആഞ്ഞടിക്കുകയായിരുന്നു. മറ്റൊരു പെൺകുട്ടി വീഴുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഇവരെ സമീപത്ത് നിന്നിരുന്ന ആൾ പിടിച്ച് ഏൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതിനിടയിലാണ് രണ്ട് പേർ മറ്റൊരു വശത്ത് നിന്ന് കടലിലേക്ക് ഒഴുകി പോകുന്നതായി ഉള്ളത്. ഇരുവരേയും രക്ഷിക്കാനായി ഒരാൾ ഓടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+