കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ജനനനിരക്ക് കുത്തനെ ഉയരുമെന്ന് യുഎൻ മുന്നറിയിപ്പ്: ജനിക്കുക 20 ദശലക്ഷം കുട്ടികൾ!!

Google Oneindia Malayalam News

യുഎൻ: ഇന്ത്യയിൽ വരുന്ന ഒമ്പത് മാസത്തിനിടെ ജനന നിരക്ക് കുത്തനെ ഉയരുമെന്ന് ഐക്യരാഷ്ട്രസഭ. മാർച്ച് മുതൽ ഡിസംബർ വരെ രാജ്യത്ത് 20 ദശലക്ഷത്തിലധികം കുട്ടികൾ ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത്. മാർച്ചിൽ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച മാർച്ചിന് ശേഷം ഇന്ത്യയിലെ ജനസംഖ്യയിൽ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് യുണിസെഫ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും ആശുപത്രി സേവനങ്ങൾ ഉൾപ്പെടെയുള്ളവ ലഭിക്കുന്നതിന് വെല്ലുവിളിയാകുമെന്നും യൂണിസെഫ് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര മന്ത്രി പദത്തില്‍ നോട്ടമിട്ട് സിന്ധ്യ, വന്‍ സപ്പോര്‍ട്ട്, ചൗഹാന്‍ അറിഞ്ഞു, ഇനി അമിത് ഷാ!!കേന്ദ്ര മന്ത്രി പദത്തില്‍ നോട്ടമിട്ട് സിന്ധ്യ, വന്‍ സപ്പോര്‍ട്ട്, ചൗഹാന്‍ അറിഞ്ഞു, ഇനി അമിത് ഷാ!!

20 ദശലക്ഷം കുട്ടികൾ

20 ദശലക്ഷം കുട്ടികൾ

കൊറോണ വൈറസ് വ്യാപനത്തിനിടെ ആഗോളതലത്തിൽ 116 മില്യൺ കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് കരുതുന്നത്. മെയ് 10 ന് മാതൃദിനം ആഘോഷിക്കാനിരിക്കെയാണ് യുണിസെഫിന്റെ പ്രസ്താനവ പുറത്തുവരുന്നത്. ഈ കുഞ്ഞുങ്ങൾ ജനിക്കുന്നത് കൊറോണ വൈറസിനെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച മാർച്ച് 11ന് ശേഷമുള്ള 40 ആഴ്ചയ്ക്കുള്ളിലായിരിക്കുമെന്നും യുണിസെഫ് പറയുന്നു.

 ചൈനയും നൈജീരിയയും

ചൈനയും നൈജീരിയയും

ലോകത്ത് ഏറ്റവും അധികം കുട്ടികൾ ജനിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20.1 ദശലക്ഷം കുട്ടികളാണ് മാർച്ച് 11നും ഡിസംബർ 16നും ഇടയിൽ ഇന്ത്യയിൽ ജനിക്കുക. ലോകത്ത് ഇന്ത്യയ്ക്ക് ശേഷം ഏറ്റവുമധികം കുട്ടികൾ ജനിക്കുന്നത് ചൈനയിലായിരിക്കും. 13. 5 ദശലക്ഷം കുട്ടികൾ ചൈനയിലും 6.4 ദശലക്ഷം കുട്ടികൾ നൈജീരിയയിലും ജനിക്കും. പാകിസ്താനിൽ അഞ്ച് ദശലക്ഷം കുട്ടികൾ ജനിക്കുമ്പോൾ ഇന്തോനേഷ്യയിൽ നാല് ദശലക്ഷം കുട്ടികളും ജനിക്കും.

ശിശുമരണ നിരക്ക് കൂടും

ശിശുമരണ നിരക്ക് കൂടും

ഉയർന്ന ജനനനിരക്ക് പ്രതീക്ഷിക്കുന്ന ഈ രാജ്യങ്ങളിൽ മിക്കവയിലും കൊറോണ വൈറസിന് മുമ്പ് തന്നെ ഉയർന്ന ശിശുമരണ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിശുമരണ നിരക്ക് വർധിക്കുമെന്നും യുണിസെഫ് പറയുന്നു. 2020 ജനുവരിയ്ക്കും ഡിസംബറിനും ഇടയ്ക്ക് ഇന്ത്യയിൽ 24.1 ദശലക്ഷം കുട്ടികൾ ജനിക്കുമെന്നാണ് യുണിസെഫിന്റെ കണക്ക്. കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രസവ പരിചരണം, നവജാത ശിശുക്കളുടെ പരിചരണം എന്നിവയിലേക്ക് ശ്രദ്ധ ചെലുത്താൻ ആരോഗ്യ രംഗത്തിന് കഴിയില്ലെന്നും ഇത് ഗർഭിണികളെയും അവരുടെ കുഞ്ഞുങ്ങളെയും അപകടത്തിലാക്കുമെന്നും യുണിസെഫ് പറയുന്നു.

 അമേരിക്കയ്ക്കും മുന്നറിയിപ്പ്

അമേരിക്കയ്ക്കും മുന്നറിയിപ്പ്

അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളെയും ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കും. മാർച്ച് 11ന് ശേഷം ഏറ്റവും കുടുതൽ കുട്ടികൾ ജനിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന് കരുതുന്ന രാജ്യങ്ങളിൽ ആറാമതാണ് യുഎസ്. 3.3 ദശലക്ഷം കുട്ടികൾ രാജ്യത്ത് നിർദ്ദിഷ്ട കാലയളവിൽ ജനിക്കുമെന്നാണ് കരുതുന്നത്. അമ്മമാരും ജനിക്കാനിരിക്കുന്ന കുട്ടികളും പരുഷമായ സാഹചര്യങ്ങളായിരിക്കും നേരിടേണ്ടിവരികയെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാബല്യത്തിലുള്ള ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും തിരിച്ചടിയാവും ഇതിന് പുറമേ ആവശ്യത്തിന് വയറ്റാട്ടികളെയും കിട്ടാത്തതും പ്രശ്നങ്ങൾക്ക് ഇടയാക്കും.

ഏഴ് മില്യൺ

ഏഴ് മില്യൺ


ആഗോള തലത്തിൽ ഏഴ് ദശലക്ഷം അനാവശ്യ ഗർഭങ്ങളുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സർവേയിലെ കണ്ടെത്തൽ കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജനങ്ങൾ മറ്റ് ആരോഗ്യ സേവനങ്ങൾ ലഭിക്കില്ലെന്നാണ് യുഎൻ വിലയിരുത്തുന്നത്. അമ്മമാരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും യുണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.

English summary
UNICEF warns highest birth rate in India since Coronavorus declares as pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X