മുലയൂട്ടുന്ന യുവതിയും ഹിജാബ് ധരിച്ച പെണ്‍കുട്ടിയും!!വരുന്നു പുതിയ 51 കിടിലന്‍ ഇമോജികള്‍
മുലയൂട്ടുന്ന യുവതി, താടി വെച്ച യുവാവ്, യോഗ ചെയ്യുന്ന സ്ത്രീ തുടങ്ങിയ 51 പുതിയ ഇമോജികളാണ് അവതരിപ്പിച്ചത്
കാലിഫോര്‍ണിയ: മെസേജ് അയക്കുമ്പോള്‍ ഇമോജി ഉപയോഗിക്കുന്നവരാണ് എല്ലാവരും.വിവിധ ഇമോജികള്‍ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരും കുറവല്ല.ദാ,നിലവിലുള്ള ഇമോജികളെ കൂടാതെ പുതിയ 51 കിടിലന്‍ ഇമോജികളാണ് നിങ്ങളുടെ ഫോണിലേക്കെത്തുന്നത്.
അന്താരാഷ്ട്ര യൂണികോഡ് കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.അടുത്ത വര്‍ഷം പുറത്തിറക്കുന്ന യൂണികോഡ് 10ന്റെ കൂടെയാകും പുതിയ 51 ഇമോജികള്‍ രംഗപ്രവേശം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രദ്ധേയമായി മുലയൂട്ടുന്ന ഇമോജി
പുതിയ ഇമോജികളില് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ഈ ഇമോജിയായിരുന്നു.മുലയൂട്ടുന്ന ഇമോജിയാണ് 51 പുതിയ ഇമോജികളിലെ വ്യത്യസ്തമായ ഒരു ഇമോജി.

ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ഇമോജി
15 വയസുകാരിയായ റയോഫ് അല്ഹുമേദിയാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ഇമോജി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശിച്ചത്.ഒടുവില്‍ 15കാരിയുടെ നിര്‍ദേശം പുതിയ ഇമോജികളില് യൂണികോഡ് കണ്‍സോര്‍ഷ്യം ഉള്‍പ്പെടുത്തുകയായിരുന്നു.

വ്യത്യസ്തമായ മറ്റു ഇമോജികള്‍
താടി വെച്ച യുവാവിന്റെയും നമ്മുടെ സ്വന്തം നാളികേരത്തിന്റെയും അടക്കം വ്യത്യസ്തമായ അനേകം ഇമോജികളും ഉടന്‍ ഫോണില്‍ ലഭ്യമാകുമെന്നാണ് സൂചന.

ഇമോജികളില് മാറ്റം വരാനും സാധ്യത
അടുത്ത വര്‍ഷമേ ഫോണുകളില്‍ പുതിയ ഇമോജികള്‍ ലഭ്യമാകുകയുള്ളു.ഇപ്പോള്‍ പുതുതായി നിര്‍ദേശിക്കപ്പെട്ട 51 ഇമോജികളുടെ കരട് രൂപം മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.ഒരു പക്ഷേ ഇമോജികളുടെ രൂപത്തിലും ഭാവത്തിലും ഇനിയും മാറ്റം വരാനും സാധ്യതയുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications