ന്യൂയോര്‍ക്കില്‍ അജ്ഞാതനായ അക്രമിയുടെ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബ്രൂക്ലിന്‍ സബ്വേ സ്റ്റേഷനില്‍ ആയിരുന്നു ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ അക്രമിയുടെ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സണ്‍സെറ്റ് പാര്‍ക്കിലെ 36-ാം സ്ട്രീറ്റിലും ഫോര്‍ത്ത് അവന്യൂ സ്റ്റേഷനിലും വെടിയുതിര്‍ത്ത ആളെ ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തില്ല.
ഓറഞ്ചു നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് അക്രമി എത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പിടികൂടാനായിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന 13 പേരെയെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണോ എന്ന് സംശയമുണ്ട്.

എന്നാല്‍ എല്ലാവര്‍ക്കും വെടിയേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും 180 പൗണ്ട് ഭാരവുമുള്ള ആളാണ് വെടിവെപ്പ് നടത്തിയത് എന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്ത ഫോട്ടോകൡ പ്ലാറ്റ്ഫോമില്‍ രക്തം പുരണ്ട് കിടക്കുന്ന ആളുകളെ കാണുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്് മാറി നില്‍ക്കാനും ട്രെയിനുകള്‍ക്ക് കാലതാമസം നേരിട്ടേക്കാം എന്നും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
കുറഞ്ഞത് നാല് ട്രെയിന്‍ ലൈനുകളെങ്കിലും ഇരു ദിശകളിലും വൈകുമെന്ന് പറയപ്പെടുന്നു. 59 സ്ട്രീറ്റില്‍ നിന്ന് അറ്റ്‌ലാന്റിക് അവന്യൂവിലേക്കുള്ള എന്‍ ആര്‍ ലൈനില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. പ്രാദേശിക സ്‌കൂളുകള്‍ പൂട്ടിയിരിക്കുകയാണ് എന്നും മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല എന്നുമാണ് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് കൗണ്‍സില്‍ വുമണ്‍ അലക്‌സാ അവില്‍സ് പറയുന്നത്.
ന്യൂയോര്‍ക്ക് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എടി എ ഫും എച്ച് എസ് ഐയും പോലെ ഉള്ള ഫെഡറല്‍ അന്വേഷകരും രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല എന്ന് നഗരത്തിലെ സബ്വേ പ്രവര്‍ത്തിപ്പിക്കുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പ്രാഥമികം ആയതിനാല്‍ മേയര്‍ എറിക് ആഡംസിന്റെ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.












Click it and Unblock the Notifications