കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിലെ ഒട്ടകങ്ങള്‍ക്ക് ഇനി തിരിച്ചറിയല്‍ നമ്പര്‍

  • By Sruthi K M
Google Oneindia Malayalam News

റിയാദ്: ഒട്ടകങ്ങളെയും തിരിച്ചറിയാന്‍ കഴിയണ്ടേ..ഒടുവില്‍ ഒട്ടകങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നടപ്പാക്കുന്നു. സൗദി അറേബ്യയിലാണ് ഒട്ടകങ്ങള്‍ക്ക് പ്രത്യേകം നമ്പറുകള്‍ നല്‍കുന്നത്. കാര്‍ഷിക മന്ത്രാലയമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പുതിയ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതാകട്ടെ മലയാളി വെറ്റിനറി ഡോക്ടര്‍മാരാണ്.

പതിനാറു പേര്‍ അടങ്ങുന്ന മലായളി വെറ്റിനറി ഡോക്ടര്‍മാരാണ് ഒട്ടകങ്ങള്‍ക്ക് നമ്പര്‍ പതിച്ചു നല്‍കുന്നത്. തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ എന്തിനാണ് ഡോക്ടര്‍മാര്‍ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. നമ്പര്‍ മൈക്രോചിപ്പിലൂടെ ഒട്ടകങ്ങളുടെ ശരീരത്തില്‍ കയറ്റുകയാണ് ചെയ്യുക. എല്ലാ ഒട്ടകങ്ങള്‍ക്കും പന്ത്രണ്ടക്ക നമ്പറായിരിക്കും നല്‍കുക.

camel

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്നാണ് ഈ തിരിച്ചറിയല്‍ ചിപ്പ് അറിയപ്പെടുക. ഒട്ടകത്തിന്റെ കഴുത്തിലാണ് ഇത് ഇന്‍ജക്റ്റ് ചെയ്യുക. മൈക്രോ ചിപ്പിനെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും. സ്മാര്‍ട്ട്‌ഫോണിലൂടെ ഒട്ടകങ്ങളുടെ എല്ലാ വിവരവും ലഭിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒട്ടകത്തിന്റെ ചിത്രം, നിറം,ലിംഗം, വയസ്, ഉടമയുടെ പേര് എന്നിവ ഉള്‍പ്പെടെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. പത്ത് ലക്ഷത്തിലധികം ഒട്ടകങ്ങള്‍ സൗദിയിലുണ്ട്. ഒട്ടകങ്ങള്‍ക്ക് പെട്ടെന്ന് അപകടം സംഭവിച്ചാലോ, കാണാതായാലോ ഈ സംവിധാനം വഴി പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

English summary
Unique identification number for camels in saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X