കുഞ്ഞ് കരഞ്ഞു, ഗായികയെയും കുഞ്ഞിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
സാന്‍ഫ്രാന്‍സിസ്‌കൊ: കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഏഴ്മാസം ഗര്‍ഭിണിയായ അമ്മയെയും കുഞ്ഞിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.ശസ്ത കനേഡിയന്‍ ഗായിക സാറ ബ്ലാക്ക്‌വുഡിനെയും കുഞ്ഞിനെയുമാണ വിമാനത്തില്‍ നിന്നും ഇറങ്ങേണ്ടി വന്നത്.
സാറയ്ക്കും രണ്ടു വയസുള്ള മകന്‍ ജോര്‍ജിയോയ് പ്രസാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു വാന്‍കൂവറിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

കരഞ്ഞു കൊണ്ടായിരുന്നി ജോര്‍ജിയോ വിമാനത്തില്‍ കയറിയത്. എന്നാല്‍ വിമാനത്തില്‍ പ്രവേശിച്ചതിന് ശേഷവും കുട്ടിയുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ സാറയ്ക്കായില്ല. തുടര്‍ന്ന് വിമാന ജീവനക്കാര്‍ റണ്‍ വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ വിമാനം പിടിച്ചിടുകയും സാറയെയും
കുഞ്ഞിനെയും വിമാനത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
Just got kicked off a @united flight because my son was crying really loud. Stayed calm but overall #Discrimination #motherhaters @united
— Sarah Blackwood (@SarahBlackwood1) May 27, 2015 കുട്ടിയെ സീറ്റില്‍ ഇരുത്താതെ വിമാനത്തില്‍ ഓടി നടക്കാന്‍ അനുവദിച്ചു എന്ന് ആരോപിച്ചാണ് ഇരുവരെയും ജീവനക്കാര്‍ ഇറക്കി വിട്ടത്. അതേസമയം യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ ഗായികയുടെ ആരാധകരടക്കം രംഗത്തെത്തി. വോക്ക് ഓഫ് ഏര്‍ത്ത് സംഘത്തിലെ ഗായികയാണു സാറ ബ്ലാക്ക് വുഡ്












Click it and Unblock the Notifications