കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ വീണു... ചൈന കിതച്ചെത്തി, പാകിസ്താന്‍ അതിവേഗം, യുഎന്‍എച്ച്ആര്‍സി വോട്ടിങ് ഫലം

Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: ചൊവ്വാഴ്ച ലോകരാജ്യങ്ങള്‍ ശ്രദ്ധിച്ച ഒരു വോട്ടെടുപ്പ് നടന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്. മേഖലകള്‍ തിരിച്ചാണ് യുഎന്‍എച്ച്ആര്‍സിയിലെ സീറ്റുകള്‍ പങ്കുവച്ചിട്ടുള്ളത്. ഓരോ മേഖലയിലെയും പ്രതിനിധികള്‍ മൂന്ന് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടും.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ റഷ്യയും ക്യൂബയുമെല്ലാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചൈന കഷ്ടപ്പെട്ട് എത്തി. പക്ഷേ സൗദി അറേബ്യ ദയനീയമായി പരാജയപ്പെട്ടു. രണ്ടാമൂഴത്തിന് ശ്രമിച്ചതായിരുന്നു സൗദി. പാകിസ്താന്‍ സൗദിയേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് അംഗത്വം പുതുക്കിയത്....

ചൈനയും റഷ്യയും

ചൈനയും റഷ്യയും

കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ട പ്രധാന രണ്ടു രാജ്യങ്ങള്‍ ചൈനയും റഷ്യയുമാണ്. റഷ്യ ആദ്യത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ കാര്യം അങ്ങനയല്ല. വോട്ടടെടുപ്പില്‍ വളരെ കഷ്ടപ്പെട്ടാണ് ചൈന എത്തിയത്. 2016ല്‍ ലഭിച്ചതിനേക്കാള്‍ 20 ശതമാനം വോട്ട് ചൈനയ്ക്ക് കുറഞ്ഞു.

 തിരഞ്ഞെടുക്കപ്പെട്ടവര്‍

തിരഞ്ഞെടുക്കപ്പെട്ടവര്‍

47 അംഗങ്ങളാണ് യുഎന്‍എച്ച്ആര്‍സിയിലുള്ളത്. 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയാണ് യുഎന്‍എച്ച്ആര്‍സിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക. ഐവറി കോസ്റ്റ്, ഗാബോണ്‍, മലാവി, ക്യൂബ, ബൊളീവിയ, ഉസ്‌ബെക്കിസ്താന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ചൊവ്വാഴ്ച തിരഞ്ഞെടുക്കപ്പെട്ടത്.

വീണ്ടുമെത്തിയവര്‍

വീണ്ടുമെത്തിയവര്‍

സെനഗല്‍, നേപ്പാള്‍, പാകിസ്താന്‍, ഉക്രെയ്ന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ നിലവില്‍ അംഗങ്ങളാണ്. മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാപ്പോഴാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. തുടര്‍ച്ചയായി രണ്ടുതവണ മാത്രമേ അംഗത്വം ലഭിക്കൂ. അത് കഴിഞ്ഞാല്‍ മേഖലയിലെ മറ്റൊരു രാജ്യത്തിന് അവസരം നല്‍കണം.

നാല് സീറ്റ്, 5 അംഗങ്ങള്‍

നാല് സീറ്റ്, 5 അംഗങ്ങള്‍

രഹസ്യബാലറ്റ് മുഖേനയാണ് വോട്ടെടുപ്പ് നടന്നത്. ഏഷ്യ പസഫിക് മേഖലയില്‍ നിന്ന് നാല് സീറ്റുകളുടെ ഒഴിവുണ്ടായിരുന്നു. പക്ഷേ, അഞ്ച് രാജ്യങ്ങള്‍ മല്‍സര രംഗത്ത് വന്നു. ഇതോടെയാണ് ആര് പുറത്താക്കപ്പെടും എന്ന ചോദ്യം ഉയര്‍ന്നത്. ഒടുവില്‍ സൗദി അറേബ്യ പുറത്തായി. സൗദി 2016ല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 ആ നാല് രാജ്യങ്ങള്‍ ഇവയാണ്

ആ നാല് രാജ്യങ്ങള്‍ ഇവയാണ്

ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ചൈന, പാകിസ്താന്‍, നേപ്പാള്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ്. സൗദി രണ്ടാം തവണ മല്‍സരിച്ചെങ്കിലും തോറ്റു. ചൈനയെയും സൗദി അറേബ്യയെയും തിരഞ്ഞെടുക്കരുത് എന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 ലഭിച്ചത് വെറും 90 വോട്ട്

ലഭിച്ചത് വെറും 90 വോട്ട്

2016ലെ തിരഞ്ഞെടുപ്പില്‍ 152 വോട്ടുകളാണ് സൗദിക്ക് ലഭിച്ചിരുന്നത്. 2017 മുതല്‍ 2019 വരെയുള്ള അംഗത്വത്തിന് വേണ്ടിയായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ്. 2021 മുതല്‍ 2023 വരെയുള്ള അംഗത്വത്തിനാണ് ഇപ്പോള്‍ വോട്ടടെുപ്പ് നടന്നത്. ഇത്തവണ സൗദിക്ക് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്

മറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപിമറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപി

Recommended Video

cmsvideo
എന്താണ് റുസ്തം ഡ്രോണുകൾ ? | India tests indigenously developed Rustom-2 drone | Oneindia Malayalam

English summary
United Nations Human Rights Council election: Saudi Arabia Failed, China and Pakistan Elected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X