• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോഹിങ്ക്യകളുടെ കൂട്ട പാലായനം; ബംഗ്ലാദേശിലെത്തിയത് ലക്ഷങ്ങള്‍, എന്നാല്‍ അവിടെയും രക്ഷയില്ല

  • By സുചിത്ര മോഹന്‍

റങ്കൂണ്‍: മ്യാന്‍മാറില്‍ നിന്ന് പത്തു ദിവസത്തിനിടെ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത് ലഷ്യത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ആഗസ്റ്റ് 25 നു ശേഷം മാത്രം തൊണ്ണൂറായിരത്തോളം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ പാലയനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണാണ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ല.

ഗുര്‍മീത് അകത്തായാലെന്താ....ദേരാ സച്ചാ സൗദയില്‍ എല്ലാം പഴയ പോലെ, ആയുധത്തിന് ആയുധം......

ആഗസ്റ്റ് 25 ന് തുടങ്ങിയ കലാപത്തിന് ശേഷം 87,000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. കേവലം പത്ത് ദിവസത്തെ മാത്രം കണക്കാണ് യുഎന്‍ പുറത്തുവിട്ടത്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിസ്സംഗതക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മര്‍സുദി മ്യാന്‍മറിലെത്തി. ആങ് സാന്‍ സൂകിയുമായും സൈനിക മേധാവിയുമായും മര്‍സുദി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മ്യാന്‍മറുമായുള്ള ബന്ധം വിഛേദിക്കണമെന്നാവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടന്നിരുന്നു.

 യുഎന്നിന്റെ റിപ്പോര്‍ട്ട്

യുഎന്നിന്റെ റിപ്പോര്‍ട്ട്

റോഹിങ്ക്യന്‍ വംശജരെ മ്യാന്‍മര്‍ സൈന്യം ക്രൂരമയി പീഡിപ്പിക്കുന്നതായും അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സി യു.എന്‍.എച്ച്.ആര്‍.സി വക്താവ് വിവിയന്‍ താന്‍ പറഞ്ഞു. ബലാല്‍സംഗം, കൊലപതകം തുടങ്ങി ക്രൂരമായ നടപടികളാണ് മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ നടത്തുന്നത്.

ബംഗ്ലാദേശിലേക്കുള്ള പാലായനം

ബംഗ്ലാദേശിലേക്കുള്ള പാലായനം

ഗര്‍ഭിണികളും നവജാത ശിശുക്കളും ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളായി ഭക്ഷണം പോലും ലഭിക്കാതെ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുകയാണ്. റോഹ്യങ്ക്യന്‍ ജനങ്ങള്‍ക്കു നേരെയുള്ള സുരക്ഷസേനയുടെ ആക്രമണത്തിനു പിന്നാലെ 65,000 ഓളം ജനങ്ങളാണ് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ കണക്കെന്നും വിവിയന്‍ താന്‍ പറഞ്ഞു.

നാടുകടത്തുമെന്ന് ബംഗ്ലാദേശ്

നാടുകടത്തുമെന്ന് ബംഗ്ലാദേശ്

രാജ്യത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താന്‍ ബംഗ്ലദേശും ഇന്ത്യയും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മ്യാന്‍മാറില്‍ സൈന്യം വീണ്ടും വീണ്ടും ആക്രമണം അഴിച്ചുവിട്ടത്.

ഇന്ത്യയിലും രക്ഷയില്ല

ഇന്ത്യയിലും രക്ഷയില്ല

രാജ്യത്ത് നിലവിലുള്ള എല്ലാ റോഹിങ്ക്യകളും നിയമവിരുദ്ധമായി താമസിക്കുന്നവരാെന്നു കേന്ദ്രം അറിയിച്ചിരുന്നു. കൂടാതെ ഇവര്‍ക്ക് അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അര്‍ഹതയില്ല. നിയമവിരുദ്ധരായി താമസിക്കുന്ന എല്ലാവരെയും നാടുകടത്തുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു

അമുസ്ലീങ്ങളെ നാടു കടത്തുന്നു

അമുസ്ലീങ്ങളെ നാടു കടത്തുന്നു

മ്യാന്‍മാറില്‍ സുരക്ഷസേനയും റോഹിങ്ക്യകളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇതെ തുടര്‍ന്ന് നാലായിരത്തോളം അമുസ്ലീങ്ങളെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖെയില്‍ നിന്ന് ഒഴിപ്പിച്ചു. കൂടാതെ ആയിരത്തോളം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.

റോഹിങ്ക്യള്‍ക്കെതിരെയുള്ള ആക്രണം

റോഹിങ്ക്യള്‍ക്കെതിരെയുള്ള ആക്രണം

മ്യാന്‍മാറിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനത്ത് 9 പോലീസുകാരെ കൊലപ്പെടുത്തിയെന്ന് അരോപിച്ചാണ് സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ബംഗ്ലാദേശിലെ അതിര്‍ത്തി ബോഡര്‍ ഗാര്‍ഡ് പോസ്റ്റിന് സമീപത്താണ് 9 പോലീസുകാര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന നടന്ന സൈനിക നടപടിയില്‍ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു

ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍

ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍

മ്യാന്‍മാറിലെ റോഹിങ്ക്യന്‍ ജനങ്ങള്‍ക്കെതിരെ വംശീയ അക്രമങ്ങള്‍ നടക്കുന്നുവെന്ന് യുഎന്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് ജനങ്ങളും സുരക്ഷസേനയും തമ്മിലുള്ള ഏറ്റമുട്ടല്‍ രൂക്ഷമായപ്പോഴാണ് പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ടത്. ഇതിനെ തുടര്‍ന്ന് മൂന്നംഗ സംഘം മ്യാന്‍മാര്‍ സന്ദര്‍ശിക്കുകയും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

English summary
A total of 87,000 mostly Rohingya refugees have arrived in Bangladesh since violence erupted in neighbouring Myanmar on 25 August, the United Nations said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more