കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളണം, പരസ്പരം പങ്കിടണം'; അന്റോണിയോ ഗുട്ടെറസ്

Google Oneindia Malayalam News

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഗാന്ധിജയന്തി ദിന സന്ദേശം പങ്കുവച്ചത്.

മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വിറ്ററിൽ കുറിച്ചു.
എല്ലാവരും ഈ മുല്യങ്ങൾ ഉയർത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണമെന്നും അദേഹം ആഹ്വാനം ചെയ്തു.

Antonio Guterres

'മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നു. എല്ലാവരും ഈ മുല്യങ്ങൾ ഉയർത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണം.അവ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താൻ സാധിക്കും' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കുറിപ്പിനൊപ്പം നോട്ട്ഡ് ഗൺ ശിൽപ്പത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അഹിംസാത്മക ലോകത്തിനുള്ള പ്രത്യാശയെ പ്രതിനിധീകരിക്കുന്ന ശിൽപ്പമാണ് നോട്ട്ഡ് ഗൺ. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്തിന് അടുത്താണ് നോട്ട്ഡ് ഗൺ സ്ഥിതിചെയ്യുന്നത്. 1980 അവസാനത്തോടെ സ്വീഡിഷ് കലാകാരനായ കാൾ ഫ്രെഡ്രിക് റോയിട്ടേഴ്സ്വാർഡിന്റെ സുഹൃത്തായിരുന്ന ജോൺ ലെനന്റെ കൊലപാതകത്തിന്റെ സ്മരണയ്‌ക്കായാണ് ശിൽപ്പം സൃഷ്ടിച്ചത്.

ടെലികോം ഭീമൻമാരിൽ 5 ജി ആദ്യം എത്തിക്കുന്നത് ആര്? സേവനം എന്ന് മുതൽ?... വിശദമായി അറിയാംടെലികോം ഭീമൻമാരിൽ 5 ജി ആദ്യം എത്തിക്കുന്നത് ആര്? സേവനം എന്ന് മുതൽ?... വിശദമായി അറിയാം

2007 ജൂൺ 15-നാണ് ഐക്യരാഷ്‌ട്ര പൊതുസഭ ഒക്ടോബർ രണ്ടിനെ അന്താരാഷ്‌ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹത്തിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്‌ട്ര സമൂഹം ആദരിക്കുന്നതിന്റെ ഭാഗമായായിരുന്നു തീരുമാനം. ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ.

ഒരാൾ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു. തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പിന്നോട്ട് പോയിരുന്നില്ല. സത്യഗ്രഹത്തിലൂടെ ഗാന്ധിജി മുന്നോട്ട് വെച്ചത് സത്യവും അഹിസയും ആയിരുന്നു.

സത്യവും അഹിംസയും ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന ദർശനമാണ് ഗാന്ധിജി എല്ലാക്കാലത്തും മുന്നോട്ടുവെച്ചിരുന്നത്. ഗാന്ധിജിയുടെ ഈ ദർശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ" എന്ന പുസ്തകം.അതേസമയം ഗാന്ധി ജയന്തിയുടെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്ഘട്ടിൽ പ്രാർഥന നടത്തി.

'മോദിജിയെ തോൽപ്പിക്കണമെങ്കിൽ ഗാന്ധിജി തിരിച്ച് വരേണ്ടി വരും', മൂന്ന് ഓപ്ഷൻസുമായി രാഹുൽ ഈശ്വർ'മോദിജിയെ തോൽപ്പിക്കണമെങ്കിൽ ഗാന്ധിജി തിരിച്ച് വരേണ്ടി വരും', മൂന്ന് ഓപ്ഷൻസുമായി രാഹുൽ ഈശ്വർ

English summary
United Nations Secretary-General Antonio Guterres tweet a message on the occasion of Gandhi Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X