കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍: ജെയ്ഷെ മുഹമ്മദിനെ പരാമര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് എക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി. പാക്കിസ്താനില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഇരയാണ് ഇന്ത്യയെന്നും സുരക്ഷ സമിതിയിലെ അംഗങ്ങള്‍ പുല്‍വാമ ആക്രമണത്തില്‍ നീതി നേടിക്കൊടുക്കാന്‍ തയ്യാറാകണമെന്നും യുഎന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയുടെ പ്രസ്താവന. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്കുമുള്ള മറുപടിയാണ്.


സമിതിയുടെ പ്രസ്താവനയില്‍ പാകിസ്താനെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പേരെടുത്ത് പരാമര്‍ശിച്ചു. ജെയ്‌ഷെ മുഹമ്മദിന്റെ നേതാവും പ്രവര്‍ത്തകരും പാകിസ്താന്റെ സംരക്ഷണയിലാണ്. ഭീകരവാദത്തെ തടയാന്‍ എല്ലാവരും ഇന്ത്യയോട് സഹകരിക്കണമെന്നും യുഎന്‍ പറഞ്ഞു. ഇന്ത്യ ഔദ്യോഗികമായി ജമ്മു കശ്മീര്‍ പറയുംപോലെയാണ് ഐക്യരാഷ്ട്രസഭ സുരക്ഷ സമിതി കശ്മീരിനെ വിശേഷിപ്പിച്ചത്. പാകിസ്താന്‍ വിശേഷിപ്പിക്കും പോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.

pulwama-attack-

എല്ലാ അര്‍ത്ഥത്തിലും ഭീകരവാദം ആഗോളതലത്തിലുള്ള സമാധാനത്തിനെതിരാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ന്യായികരിക്കപ്പെടാന്‍ സാധിക്കില്ലെന്നും നീതിക്ക് നിരക്കാത്തതാണെന്നും സുരക്ഷസമിതി പ്രസ്ഥാവനയില്‍ പറയുന്നു. ഇതിന്റെ പ്രേരണ നല്‍കുന്നവരും സമാനമായി തെറ്റ് ചെയ്യുകയാണെന്നും സമിതി വിലയിരുത്തി.


ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേര്‍സിനെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന അക്രമങ്ങളുടെ മൂലകാരണമാണ് പരിഹരിക്കേണ്ടതെന്നും സമാധാനപരമായ പരിഹാരം കാണുകയാണ് വേണ്ടതെന്നും ധരിപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ റെസല്യൂഷന്‍ 47 പ്രകാരം പാകിസ്താന്‍ പൗരന്മാരെ കശ്മീരില്‍ നിന്ന് പിന്‍വലിക്കുകയാണ് വേണ്ടത്. ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും എന്നാല്‍ സൗത്ത് ഏഷ്യയുടെ സമാധാനം നിലനിര്‍ത്താന്‍ അതീവ താത്പര്യം കാണിക്കുന്നുവെന്നും ലോധി പറഞ്ഞു.

യുഎന്‍ സുരക്ഷാ സമിതി സ്ഥിരം അംഗങ്ങളായ യുഎസ്,യുകെ,ഫ്രാന്‍സ് എന്നി രാജ്യങ്ങളെല്ലാം ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമ്പോള്‍ ചൈനയുടെ വീറ്റോ കൊണ്ടാണ് ഈ പ്രഖ്യാപനം സാധ്യമാകാത്തത്. ഇതിനിടെ പാകിസ്താന്‍ നിരോധിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കാലാവധി അവസാനിക്കുകയും ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച സംഘടനാ നേതാവ് ഹാഫിസ് സയിദ് പാകിസ്താനില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും പാക് ചാരസംഘടന ഐഎസ്‌ഐക്കോപ്പം ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കുകയും ചെയുകയാണ്. ഇത് പാകിസ്താന് എതിരെ ശക്തമായ തെളിവായി ഇന്ത്യയ്ക്ക് ചൂണ്ടിക്കാട്ടാം.

English summary
United Nations security council condemns Pulwama terror attack and they named Jaish E Muhammed for claiming responsibility of pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X